യോഗി ആദിത്യനാഥ് 
India

ആംബുലന്‍സിന് വഴിയൊരുക്കി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം; പ്രശംസ

വാര്‍ത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രിയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ആംബുലന്‍സിന് വഴിയൊരുക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ  വാഹനവ്യൂഹം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഹസ്രത്ഗഞ്ചില്‍ നിന്ന് ബന്ദരിയാബാഗിലേക്ക് പോകുമ്പോള്‍ രാജ്ഭവന് സമീപമാണ് സംഭവമെന്ന് ഡിസിപി ട്രാഫിക്ക് സുഭാഷ് ചന്ദ്ര ശാക്യ പറഞ്ഞു. 

യോഗി ആദിത്യനാഥിന്റെ  വാഹനവ്യൂഹം കടന്നുപോകാനായി മറ്റുവാഹനങ്ങള്‍ തടഞ്ഞതിനിടെ ഒരു ആംബുലന്‍സ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു. തന്റെ വാഹനവ്യൂഹം റോഡരികില്‍ നിര്‍ത്തി ആംബുലന്‍സിന് വഴിയൊരുക്കുകയായിരുന്നു.

വാര്‍ത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രിയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. ആംബുലന്‍സിന് വഴിയൊരുക്കിയ നടപടി മനുഷ്യത്വപരമാണെന്നും അഭിപ്രായമുയര്‍ന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് യോഗിക്കും ടീമിനും ലഭിച്ചത്. കഴിഞ്ഞയാഴ്ചയാണ് സംസ്ഥാന മുഖ്യമന്ത്രിയായി യോഗി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും