പ്രതീകാത്മക ചിത്രം 
India

അനിയത്തിയുടെ കല്യാണത്തിന് മുമ്പ് പ്രണയ വിവാഹം, കുറ്റപ്പെടുത്തൽ, യുവാവ് ജീവനൊടുക്കി; ഭർത്താവിന്റെ ഷർട്ടിട്ട് ഭാര്യയും തൂങ്ങിമരിച്ചു 

പ്രസാദ് (23), ഭാര്യ മുത്തുമാരി (21) എന്നിവരാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അനിയത്തിയുടെ കല്യാണത്തിന് മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചതിന് ബന്ധുക്കൾ കുറ്റപ്പെടുത്തിയതിന്റെ മനോവിഷമത്തിൽ യുവാവും ഭാര്യയും ജീവനൊടുക്കി. മധുര അവണിയാപുരത്താണ് സംഭവം. ശിവഗംഗ സ്വദേശിയായ പ്രസാദ് (23), ഭാര്യ മുത്തുമാരി (21) എന്നിവരാണ് മരിച്ചത്. 

ഒന്നരവർഷം മുമ്പാണ് പ്രസാദും മുത്തുമാരിയും വിവാഹം കഴിച്ചത്. ഇരുവീട്ടുകാരുടെയും എതിർപ്പിനിടെയായിരുന്നു വിവാഹം. ഇതിനുപിന്നാലെ വാടകവീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇവർക്ക് അഞ്ചുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. 

അടുത്തിടെ ശിവഗംഗയിലെ സ്വന്തം വീട്ടിലേക്കുപോയ പ്രസാദ് ബന്ധുക്കളുടെ കുത്തുവാക്കുകൾ കേട്ട് മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. മുത്തുമാരിയെയും കുഞ്ഞിനെയും യുവതിയുടെ വീട്ടുകാർ കൂട്ടിക്കൊണ്ടുപോയി. പ്രസാദിന്റെ മരണത്തിൽ മനോവിഷമത്തിലായിരുന്ന മുത്തുമാരി കഴിഞ്ഞ ദിവസം ഭർത്താവിന്റെ ർട്ട് ധരിച്ച് പോക്കറ്റിൽ ഫോട്ടോയുംവെച്ച് തൂങ്ങിമരിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍