പ്രതീകാത്മക ചിത്രം 
India

പൊലീസുകാരനാകാൻ മോഹിച്ചു, ഫിസിക്കൽ ടെസ്റ്റിൽ 1600 മീറ്റർ ഓടിയെത്തി; മരണത്തിന് കീഴടങ്ങി യുവാവ്

മുംബൈയിൽ നടന്ന റിക്രൂട്ട്‌മെന്റിൽ പങ്കെടുത്ത 26കാരനായ ഗണേഷ് ഉഗാലെയാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പൊലീസ് റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ ഫിസിക്കൽ ടെസ്റ്റിന്റെ ഭാഗമായി 1600 മീറ്റർ ഓടിയ യുവാവ് മരിച്ചു. മുംബൈയിൽ നടന്ന റിക്രൂട്ട്‌മെന്റിൽ പങ്കെടുത്ത 26കാരനായ ഗണേഷ് ഉഗാലെയാണ് മരിച്ചത്. മുംബൈ യൂണിവേഴ്‌സിറ്റിയിലെ വിദ്യാനഗ്രി കാമ്പസ് ഗ്രൗണ്ടിലാണ് സംഭവം.

"1600 മീറ്റർ ഓട്ടം പൂർത്തിയാക്കിയ ശേഷം തലകറക്കം മൂലം ഉഗാലെ നിലത്തു വീണു. ഉടൻതന്നെ സാന്താക്രൂസിലെ സിവിക് വിഎൻ ദേശായി ആശുപത്രിയിൽ എത്തിച്ചു. അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു", ഉദ്യോഗസ്ഥർ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലേ ഉഗാലെയുടെ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. ബാന്ദ്ര കുർള കോംപ്ലക്‌സ് പൊലീസ് സ്റ്റേഷനിൽ അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !