കടുവയുടെ പിന്നാലെ നടന്ന് യുവാവിന്റെ അതിസാഹസികത 
India

റോഡരികില്‍ കാര്‍ നിര്‍ത്തി; കടുവയുടെ പിന്നാലെ നടന്ന് യുവാവിന്റെ അതിസാഹസികത- വീഡിയോ 

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

വന്യമൃഗങ്ങളെ ശല്യം ചെയ്യരുത് എന്നാണ് വ്യവസ്ഥ. എന്നാല്‍ മറ്റുള്ളവരുടെ മുന്നില്‍ 'ഷോ' കാണിക്കാന്‍ വന്യമൃഗങ്ങളുടെ സമീപം അതിസാഹസികത കാണിക്കുന്നവരും നിരവധിപ്പേര്‍ ഉണ്ട്്. പലപ്പോഴും ഇത് അപകടം ക്ഷണിച്ചുവരുത്താറുണ്ട്. ഇത്തരത്തില്‍ അതിസാഹസികത കാണിച്ച് അപകടം ക്ഷണിച്ചുവരുത്തിയ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ സമാനമായ ഒരു ദൃശ്യമാണ്് വ്യാപകമായി പ്രചരിക്കുന്നത്.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കടുവയുടെ മുന്നില്‍ അതിസാഹസികത കാണിച്ച യുവാവിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം. റോഡരികിലാണ് സംഭവം. 

കടുവയെ കണ്ടപ്പോള്‍ വാഹനം നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തി. കടുവ റോഡിലൂടെ നടന്നുപോകുന്നതിനിടെ, കാറില്‍ നിന്ന് പുറത്തിറങ്ങി കടുവയുടെ പിന്നാലെ നടന്നു. തുടര്‍ന്ന് തിരിച്ചുവന്ന് ക്യാമറയ്ക്ക് പോസ് ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കടുവ ആക്രമിക്കാതിരുന്നത് യുവാവിന്റെ ഭാഗ്യമെന്ന് ദൃശ്യങ്ങളില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT