പ്രതീകാത്മക ചിത്രം 
India

സഹോദരന്റെ കാമുകിയെ ഇഷ്ടമായില്ല, വീട്ടില്‍ വിളിച്ചുവരുത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; യുവതി ആശുപത്രിയില്‍, ദുരൂഹത 

ഉത്തര്‍പ്രദേശില്‍ മൂത്ത സഹോദരന്റെ കാമുകിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മൂത്ത സഹോദരന്റെ കാമുകിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. 40 ശതമാനം പൊള്ളലേറ്റ 20കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവം. പ്രതിയും പൊള്ളലേറ്റ യുവതിയും ഒരേ നാട്ടുകാരാണ്. വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു പവന്റെ ആക്രമണമെന്ന് പൊലീസ് പറയുന്നു. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം പ്രതി സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. യുവതിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. 

മൂത്ത സഹോദരനുമായുള്ള ബന്ധം പവന് ഇഷ്ടമല്ലായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. പവന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടില്‍ കയറിയ സമയത്ത് തന്നെ തന്റെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നുവെന്ന് യുവതി പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പവനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറയുന്നു.  

എന്നാല്‍ സംഭവത്തില്‍ ചില പൊരുത്തക്കേടുകള്‍ ഉള്ളതായും പൊലീസ് പറയുന്നു. സംഭവസമയത്ത് പവന്‍ ഇഷ്ടികചൂളയിലായിരുന്നുവെന്ന് ചില നാട്ടുകാര്‍ പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശം; 9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു; ബിവി നാ​ഗരത്ന ഏക വനിതാ ജസ്റ്റിസ്

നാഷണൽ കൗൺസിൽ ഫോർ സിമന്റ് ആൻഡ് ബിൽഡിങ് മെറ്റീരിയൽസിൽ പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ, വാക്ക്-ഇൻ-ഇന്റർവ്യൂ വഴി നിയമനം

ശബരിമല യുവതീ പ്രവേശം 9 അം​ഗ ഭരണഘടനാ ബഞ്ചിലേക്ക്, വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന് സിപിഎം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബാറിൽ തർക്കം: കൊല്ലത്ത് യുവാവിനെ സംഘം ചേര്‍ന്ന് കുത്തിക്കൊന്നു

വില 1,49,900 രൂപ, ഹണ്ടര്‍ 350 ബേസ് പ്രീമിയം വേരിയന്റ് വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT