നാഷണൽ കൗൺസിൽ ഫോർ സിമന്റ് ആൻഡ് ബിൽഡിങ് മെറ്റീരിയൽസിൽ പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ, വാക്ക്-ഇൻ-ഇന്റർവ്യൂ വഴി നിയമനം

ഏപ്രിൽ എട്ട് മുതൽ 10 വരെ തീയതികളിലാണ് വാക്ക്-ഇൻ-ഇന്റർവ്യൂ
NCCBM recruitment 2026 project associate vacancies through walk in interview selection process
NCCBM announces Project Associate vacancies with selection through walk-in interviews.NCCBM
Updated on
1 min read

നാഷണൽ കൗൺസിൽ ഫോർ സിമന്റ് ആൻഡ് ബിൽഡിങ് മെറ്റീരിയൽസ് (എൻ‌സിസി‌ബിഎം) വിവിധ പ്രോജക്ട് അസോസിയേറ്റുകളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

പ്രോജക്ട് അസോസിയേറ്റ്-I, പ്രോജക്ട് അസോസിയേറ്റ്-II, സീനിയർ പ്രോജക്ട് അസോസിയേറ്റ്, പ്രിൻസിപ്പൽ പ്രോജക്ട് അസോസിയേറ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വാക്ക്-ഇൻ-ഇന്റർവ്യൂ വഴിയാണ് നിയമനം.

ബല്ലബ്ഗഢ്, അഹമ്മദാബാദ്, ഹൈദരാബാദ്, ഭുവനേശ്വർ എന്നിവിടങ്ങളിലെ വിവിധ പ്രോജക്ടുകൾക്കായാണ് നിയമനം നടത്തുന്നത്.

NCCBM recruitment 2026 project associate vacancies through walk in interview selection process
പത്താം ക്ലാസുകാർക്ക് കസ്റ്റംസിൽ അവസരം,63,200 രൂപ വരെ ശമ്പളം; ഏപ്രിൽ 30 വരെ അപേക്ഷിക്കാം

സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, എൻവയോൺമെന്റൽ,തുടങ്ങിയ വിഷയങ്ങളിൽ ബിഇ, ബി ടെക് യോഗ്യതയുള്ളവർ കെമിസ്ട്രി, ജിയോളജി തുടങ്ങിയ വിഷയങ്ങളിൽ എംഎസ് സി ഉള്ളവർ എന്നിവർക്ക് തസ്തിക അനുസരിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം.

ഈ യോഗ്യതകളും തസ്തിക അനുസരിച്ച് രണ്ട് വർഷം മുതൽ എട്ട് വർഷം വരെ പ്രവൃത്തി പരിചയവുമുള്ളവർക്ക് തസ്തിക അനുസരിച്ച് വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഏപ്രിൽ എട്ട് മുതൽ 10 വരെയാണ് അഭിമുഖങ്ങൾ നടത്തുക.

സിമൻറ്, നിർമ്മാണ വ്യവസായങ്ങൾക്കായുള്ള സാങ്കേതികവിദ്യ വികസനം, വ്യാവസായിക സേവനങ്ങൾ എന്നിവയ്ക്കായി ഇന്ത്യാ ഗവൺമെന്റിന്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് ഓഫ് ഇന്ത്യ (ഡിപിഐഐടി)യുടെ നിയന്ത്രണത്തിലുള്ള പ്രമുഖ സ്ഥാപനമാണ് എൻ‌സിസി‌ബിഎം. ബല്ലബ്ഗഡ്, ഹൈദരാബാദ്, അഹമ്മദാബാദ്, ഭുവനേശ്വർ എന്നിവിടങ്ങളിൽ എൻസിബിയുടെ ലബോറട്ടറികളുണ്ട്.

NCCBM recruitment 2026 project associate vacancies through walk in interview selection process
റൈറ്റ്സിൽ അസിസ്റ്റന്റ് മാനേജർ, റെസിഡന്റ് എൻജിനീയർ ഒഴിവുകൾ, 32,000 രൂപ മുതൽ 1,4,000 രൂപ വരെ ശമ്പളം;ഏപ്രിൽ 27 വരെ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത ബി.ടെക്/ബി.ഇ (സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/എൻവയോൺമെന്റൽ), എം.എസ്‌സി (കെമിസ്ട്രി/എൻവയോൺമെന്റ്/ജിയോളജി)

പ്രായപരിധി: 50 വയസ്സ് (നിയമങ്ങൾ അനുസരിച്ച് ഇളവ് ലഭിക്കും)

ശമ്പളം: 30,000 രൂപ മുതൽ 67,000 രൂപ വരെ (തസ്തിക അനുസരിച്ച്)

നിയമന രീതി : പ്രോജക്ട് കാലവധി വരെയോ അല്ലെങ്കിൽ പ്രോജക്ടുകൾ പൂർത്തിയാകുന്നതുവരെയോ, ഏതാണോ ആദ്യം അതുവരെ താൽക്കാലിക അടിസ്ഥാനാത്തിലായിരിക്കും നിയമനം.

ഒഴിവുകൾ സംബന്ധിച്ച വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം.

Summary

Job Alert: NCCBM Recruitment 2026 announced for Project Associate posts. Candidates can attend walk-in interviews for selection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com