റൈറ്റ്സിൽ അസിസ്റ്റന്റ് മാനേജർ, റെസിഡന്റ് എൻജിനീയർ ഒഴിവുകൾ, 32,000 രൂപ മുതൽ 1,4,000 രൂപ വരെ ശമ്പളം;ഏപ്രിൽ 27 വരെ അപേക്ഷിക്കാം

എൻജിനീയറിങ് ഡിപ്ലോമ, ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം
RITES Assistant Manager and Resident Engineer vacancy 2026 salary details and online application deadline April 27
RITES recruitment 2026 notification for Assistant Manager and Resident Engineer posts with salary up to Rs1.4 lakh @RITESLIMITED
Updated on
2 min read

റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസി ( റൈറ്റ്സ്- RITES)ൽ വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (RITES)അസിസ്റ്റന്റ് മാനേജർ, റെസിഡന്റ് എൻജിനീയർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതിൽ സ്ഥിരനിയമനവും കരാർ നിയമനവും ഉൾപ്പെടുന്നു.

RITES Assistant Manager and Resident Engineer vacancy 2026 salary details and online application deadline April 27
കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ അവസരം; ഐടിഐ, ബിരുദം യോഗ്യത, 44,000 രൂപ വരെ ശമ്പളം

അസിസ്റ്റന്റ് മാനേജർ തസ്തികയിൽ വിവിധ വിഭാഗങ്ങളിലായാണ് ഒഴിവുകളുള്ളത്. അസിസ്റ്റന്റ് മാനേജർ (ഐടി/ഡേറ്റ സെന്റർ), അസിസ്റ്റന്റ് മാനേജർ (ഐടി/പ്രോഗ്രാമിങ്),അസിസ്റ്റന്റ് മാനേജർ (ഐടി/നെറ്റ്‌വർക്ക് ആൻഡ് സെക്യൂരിറ്റി) എന്നീ തസ്തികകളിലായാണ് ഒഴിവുകൾ,

രണ്ട് തസ്തികകളിലേക്കുമുള്ള യോഗ്യതകൾ വ്യത്യസ്തമാണ്. നിർദ്ദിഷ്ട യോഗ്യതയും പ്രവൃത്തി പരിചയവമുള്ള ഉദ്യോഗാർത്ഥികൾക്ക് റൈറ്റ്സി​ന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

രണ്ട് തസ്തികകളിലേക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 27 ആണ്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

RITES Assistant Manager and Resident Engineer vacancy 2026 salary details and online application deadline April 27
ഇൻഡ്ബാങ്കിൽ റിലേഷൻഷിപ്പ് മാനേജർ, ഡീലർ തസ്തികകളിലേക്ക് അപേക്ഷിക്കാം, എറണാകുളം ഉൾപ്പടെ ഇന്ത്യയിലെ 12 നഗരങ്ങളിൽ ഒഴിവുകൾ; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

റെസിഡന്റ് എൻജിനീയർ

യോഗ്യത

മെക്കാനിക്കൽ/സിവിൽ/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രിക്കൽ തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ഡിപ്ലോമ പാസായിരിക്കണം. ഇതേ വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദമുള്ളവർക്കും അപേക്ഷിക്കാം.

പ്രവൃത്തി പരിചയം

കൺസ്ട്രക്ഷൻ/ഫാബ്രിക്കേഷൻ പ്രോജക്ടിൽ കുറഞ്ഞത് അഞ്ച് വർഷത്തെ യോഗ്യതാനന്തര പരിചയം.

ഉയർന്ന പ്രായപരിധി: 40 വയസ്സ്.

അർഹതയുള്ളവർക്ക് മാനദണ്ഡപ്രകാരമുള്ള പ്രായഇളവുകൾ ലഭിക്കും

ശമ്പളം: 32,492 രൂപ

അപേക്ഷാ ഫീസ് : 300 രൂപ

ഒഴിവുകളുടെ എണ്ണം : അഞ്ച്

നിയമന രീതി: നിയമനം തുടക്കത്തിൽ ഒരു വർഷത്തേക്ക് പൂർണ്ണമായും കരാർ അടിസ്ഥാനത്തിലായിരിക്കും. ആവശ്യാനുസരണം കരാർ കാലാവധി നീട്ടാവുന്നതാണ്.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും ഫീസും അടയ്ക്കുന്നതിനുള്ള അവസാന തീയതി: ഏപ്രിൽ 27

ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

റെസിഡന്റ് എൻജിനീയർ ഒഴിവുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇവിടെ വായിക്കാം

RITES Assistant Manager and Resident Engineer vacancy 2026 salary details and online application deadline April 27
സിവിൽ ജഡ്ജി നിയമനത്തിന് കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു;27 ഒഴിവുകൾ

അസിസ്റ്റന്റ് മാനേജർ

യോഗ്യത:

കമ്പ്യൂട്ടർ എൻജിനീയറിങ് /ടെക്നോളജി/കമ്പ്യൂട്ടർ സയൻസ്/ഐടി/ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽഷ ബിരുദാനന്തര ബിരുദം

പ്രവൃത്തി പരിചയം ; രണ്ട് വർഷത്തെ യോഗ്യതാനന്തര പരിചയം

ഉയർന്ന പ്രായ പരിധി : 32 വയസ്സ്

ശമ്പളം : 40,000–1,40,000 രൂപ സ്കെയിൽ

അപേക്ഷാ ഫീസ്

ജനറൽ, ഒബിസി വിഭാഗം : 600 രൂപ

ഇഡബ്ല്യുഎസ്/എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗം: 300 രൂപ

അസിസ്റ്റന്റ് മാനേജർ (ഐടി/നെറ്റ്‌വർക്ക് ആൻഡ് സെക്യൂരിറ്റി)

ഒഴിവുകളുടെ എണ്ണം : 02

അസിസ്റ്റന്റ് മാനേജർ (ഐടി/പ്രോഗ്രാമിങ്)

ഒഴിവുകളുടെ എണ്ണം : 02

അസിസ്റ്റന്റ് മാനേജർ (ഐടി/ഡേറ്റ സെന്റർ)

ഒഴിവുകളുടെ എണ്ണം : 01

ആകെ ഒഴിവുകളുടെ എണ്ണം : 05

RITES Assistant Manager and Resident Engineer vacancy 2026 salary details and online application deadline April 27
രണ്ട് ലക്ഷം രൂപവരെ ശമ്പളം, എൻ എം ആർ സിയിൽ വിവിധ മാനേജർ തസ്തികകളിൽ ഒഴിവുകൾ; ഏപ്രിൽ 30നകം അപേക്ഷിക്കണം

നിയമന രീതി: ഒരു വർഷത്തെ പ്രൊബേഷൻ കാലയളവ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്ഥിര നിയമനം ലഭിക്കും.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും ഫീസും അടയ്ക്കുന്നതിനുള്ള അവസാന തീയതി: 2026 ഏപ്രിൽ 27

അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ ലിങ്ക് ഇവിടെ കാണാം

അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കുള്ള വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

Summary

Job Alert: RITES (Rail India Technical and Economic Service) recruitment 2026 announced for Assistant Manager and Resident Engineer posts. Apply online before April 27. Check eligibility, selection process, and details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com