ഇൻഡ്ബാങ്കിൽ റിലേഷൻഷിപ്പ് മാനേജർ, ഡീലർ തസ്തികകളിലേക്ക് അപേക്ഷിക്കാം, എറണാകുളം ഉൾപ്പടെ ഇന്ത്യയിലെ 12 നഗരങ്ങളിൽ ഒഴിവുകൾ; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

അഭിമുഖം വഴിയായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക
Indbank recruitment notification for Relationship Manager and Dealer posts in multiple Indian cities including Ernakulam
Indbank announces recruitment for Relationship Manager and Dealer posts across multiple cities in IndiaIND BANK
Updated on
2 min read

റിലേഷൻഷിപ്പ് മാനേജർ, ഡീലർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എറണാകളും ഉൾപ്പടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലുള്ള ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്.

റിലേഷൻഷിപ്പ് മാനേജർ, ഡീലർ (സ്റ്റോക്ക് ബ്രോക്കിങ് ടെർമിനൽ) തസ്തികകളിൽ നിലവിൽ 12 ഒഴിവുകളാണ് ഉള്ളത്.

Indbank recruitment notification for Relationship Manager and Dealer posts in multiple Indian cities including Ernakulam
സിവിൽ ജഡ്ജി നിയമനത്തിന് കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു;27 ഒഴിവുകൾ

ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിലൊന്നായ ഇന്ത്യൻ ബാങ്കിന്റെ അനുബന്ധ സ്ഥാപനമാണ് ഇൻഡ് ബാങ്ക് മർച്ചന്റ് ബാങ്കിങ് സർവീസസ് ലിമിറ്റഡ് .

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക്, രജിസ്ട്രേഡ് പോസ്റ്റ്, കൊറിയർ എന്നിവ വഴിയും ഇമെയിൽ വഴിയും അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 17 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്.

നിർദ്ദിഷ്ട വിദ്യാഭ്യാസയോഗ്യതകളും പ്രവൃത്തി പരിചയവമുള്ള 35 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.

Indbank recruitment notification for Relationship Manager and Dealer posts in multiple Indian cities including Ernakulam
രണ്ട് ലക്ഷം രൂപവരെ ശമ്പളം, എൻ എം ആർ സിയിൽ വിവിധ മാനേജർ തസ്തികകളിൽ ഒഴിവുകൾ; ഏപ്രിൽ 30നകം അപേക്ഷിക്കണം

തസ്തികയുടെ പേരും ഒഴിവുകളുടെ എണ്ണവും

റിലേഷൻഷിപ്പ് മാനേജർ: 07

ഡീലർ - സ്റ്റോക്ക് ബ്രോക്കിങ് ടെർമിനൽ: 05

ആകെ 12

തസ്തികയുടെ പേരും ശമ്പളവും :

റിലേഷൻഷിപ്പ് മാനേജർ: പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ

ഡീലർ (സ്റ്റോക്ക് ബ്രോക്കിങ് ടെർമിനൽ: 4.20 ലക്ഷം രൂപ പ്രതിവർഷം

യോഗ്യത, പ്രവൃത്തി പരിചയം, പ്രായം തസ്തിക തിരിച്ച്

റിലേഷൻഷിപ്പ് മാനേജർ:

മാർക്കറ്റിങ്/ഫിനാൻസ് എംബിഎ.

എൻഐഎസ്എമ്മിൽ സർട്ടിഫിക്കറ്റ് തത്തുല്യമായ ക്യാപിറ്റൽ മാർക്കറ്റ് യോഗ്യതകൾ അഭികാമ്യം.

സ്റ്റോക്ക് ബ്രോക്കിങ്, മ്യൂച്ചൽ ഫണ്ട്, വെൽത്ത് മാനേജ്മെ​ന്റ് രംഗങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം

പ്രായ പരിധി: 25-35 വയസ്സ്

Indbank recruitment notification for Relationship Manager and Dealer posts in multiple Indian cities including Ernakulam
റെയിൽവേ ഫിനാൻസ് കോർപ്പറേഷനിൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ, 21,000 രൂപമുതൽ 1,40,000 രൂപവരെ ശമ്പളം; ഏപ്രിൽ നാല് മുതൽ അപേക്ഷിക്കാം

ഡീലർ (സ്റ്റോക്ക് ബ്രോക്കിങ് ടെർമിനൽ): ബിരുദവും എൻ ഐ എസ് എം യോഗ്യതയും

ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം

പ്രായപരിധി : 21- 35 വയസ്സ്

അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം: ഏപ്രിൽ 17

അപേക്ഷ സമർപ്പിക്കേണ്ട രീതി

പൂരിപ്പിച്ച അപേക്ഷാ ഫോം ആവശ്യമായ രേഖകൾക്കൊപ്പം കൊറിയർ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത പോസ്റ്റ് വഴി അയ്ക്കണം:

അപേക്ഷ അയക്കേണ്ട വിലാസം

Head Administration

No 480, 1st Floor, Khivraj Complex I,

Anna Salai, Nandanam,

Chennai – 600035

ഇതിനൊപ്പം പൂരിപ്പിച്ച അപേക്ഷ ഫോം, അതിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന രേഖകൾ എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി സഹിതം : recruitment@indbankonline.com. മെയിൽ ഐഡി വഴി അപേക്ഷ സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും വിജ്ഞാപനം വായിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക

Summary

Job Alert: Indbank invites applications for Relationship Manager and Dealer posts across 12 cities including Ernakulam. Check eligibility, vacancies, and apply before April 17.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com