രണ്ട് ലക്ഷം രൂപവരെ ശമ്പളം, എൻ എം ആർ സിയിൽ വിവിധ മാനേജർ തസ്തികകളിൽ ഒഴിവുകൾ; ഏപ്രിൽ 30നകം അപേക്ഷിക്കണം

ഓൺലൈനായോ നേരിട്ടോ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തപാൽ വഴി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
NMRC Recruitment 2026 Manager posts salary up to 2 lakh apply before April 30
Noida Metro Rail Corporation (NMRC)announces recruitment for Manager posts with salaries up to Rs2 lakh.NMRC
Updated on
2 min read

നോയിഡ മെട്രോ റെയിൽ കോർപ്പറേഷൻ (NMRC) ലിമിറ്റഡിൽ വിവിധ മാനേജർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവർക്ക് ഓഫ്‌ലൈനായി അപേക്ഷിക്കാം.ഡെപ്യൂട്ടേഷനിലും നേരിട്ടും ഉള്ള നിയമനങ്ങളാണ് നടപ്പാക്കുന്നത്. എല്ലാ തസ്തികകളിലും നേരിട്ട് നിയമനത്തിനും ഡെപ്യൂട്ടേഷൻ നിയമനത്തിനും ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. രണ്ട് തസ്തികകളിലുമായി ആകെ 11 ഒഴിവുകളാണ് ഉള്ളത്.

NMRC Recruitment 2026 Manager posts salary up to 2 lakh apply before April 30
റെയിൽവേ ഫിനാൻസ് കോർപ്പറേഷനിൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ, 21,000 രൂപമുതൽ 1,40,000 രൂപവരെ ശമ്പളം; ഏപ്രിൽ നാല് മുതൽ അപേക്ഷിക്കാം

ഓരോ തസ്തികയുടെയും യോഗ്യതയും പ്രവൃത്തി പരിചയവും തസ്തികയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെടും. പ്രായപരിധിയിലും വ്യത്യാസമുണ്ട്. ഡെപ്യൂട്ടേഷനിൽ അപേക്ഷിക്കുന്നവരുടെയും നേരിട്ട് നിയമനത്തിന് അപേക്ഷിക്കുന്നവരുടെ പ്രായപരിധിയിലും വ്യത്യാസമുണ്ട്.

നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ ഓഫ്‌ലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30-ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഓൺലൈനായോ നേരിട്ടോ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തപാൽ വഴി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

കേന്ദ്ര, ഉത്തർപ്രദേശ് സർക്കാരുകളുടെ സംയുക്ത സംരഭമാണ് നോയിഡ മെട്രോ റെയിൽ കോർപ്പറേഷൻ. 29.707 കിലോമീറ്റർ ദൂരത്തിൽ നോയിഡയ്ക്കും ഗ്രേറ്റർ നോയിഡയ്ക്കും ഇടയിൽ 2019 മുതൽ എൻ എം ആർ സി പ്രവർത്തിക്കുന്നത്.

NMRC Recruitment 2026 Manager posts salary up to 2 lakh apply before April 30
എ ആർ ആപ്ലിക്കേഷൻ ഡെവലപ്പ്മെന്റ് പഠിക്കാം; കെൽട്രോണിന്റെ സൗജന്യ വർക് ഷോപ്പ് ഏപ്രിൽ 4ന്

നോയിഡ മെട്രോ റെയിൽ കോർപ്പറേഷൻ (NMRC)

തസ്തികയുടെ പേര്: ഡെപ്യൂട്ടി മാനേജർ

ഒഴിവുകളുടെ എണ്ണം: 04

ഡെപ്യൂട്ടി മാനേജർ (പ്രോജക്ട്-ഫിനാൻസ്) :01

ഡെപ്യൂട്ടി മാനേജർ (കമ്പനി സെക്രട്ടറി) :01

ഡെപ്യൂട്ടി മാനേജർ (ഓപ്പറേഷൻസ്) :01

ഡെപ്യൂട്ടി മാനേജർ (പ്രോജക്ട്) :01

തസ്തികയുടെ പേര്: അസിസ്റ്റന്റ് മാനേജർ

ഒഴിവുകളുടെ എണ്ണം : 07

അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്-ഡിസൈൻ) :01

അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്-ആർക്കിടെക്റ്റ്) :01

അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) :01

അസിസ്റ്റന്റ് മാനേജർ (ഇൻഫർമേഷൻ ടെക്നോളജി) :01

അസിസ്റ്റന്റ് മാനേജർ (പ്രോപ്പർട്ടി ബിസിനസ്):01

അസിസ്റ്റന്റ് മാനേജർ (ഹ്യൂമൻ റിസോഴ്സ്):01

അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്സ്):01

ആകെ ഒഴിവുകളുടെ എണ്ണം: 11

NMRC Recruitment 2026 Manager posts salary up to 2 lakh apply before April 30
1,50,000 രൂപ മുതൽ 2,50,000 രൂപ വരെ ശമ്പളം, സിഡ്ബിയിൽ അസോസിയേറ്റ് മാനേജർ, ഓഫീസ് മാനേജർ തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 30 വരെ അപേക്ഷിക്കാം

യോഗ്യത തസ്തികയെ അടിസ്ഥാനമാക്കി ആവശ്യമായ വിവിധ ബിരുദ, ബിരുദാനന്തര യോഗ്യതകളും പ്രവൃത്തി പരിചയവും

തസ്തികയും നിയമനരീതിയും പ്രായപരിധിയും

ഡെപ്യൂട്ടി മാനേജർ തസ്തിക: ഡെപ്യൂട്ടേഷൻ വഴിയുള്ള നിയമനം : 56 വയസ്സ്, നേരിട്ടുള്ള നിയമനം: 45 വയസ്സ്.

അസിസ്റ്റന്റ് മാനേജർ തസ്തിക: ഡെപ്യൂട്ടേഷൻ വഴിയുള്ള നിയമനം : 56 വയസ്സ്, നേരിട്ടുള്ള നിയമനം: 40 വയസ്സ്.

ശമ്പളം

ഡെപ്യൂട്ടി മാനേജർ: 70,000-2,00,000 രൂപ ശമ്പള സ്കെയിൽ

അസിസ്റ്റന്റ് മാനേജർ : 50,000-1,60,000 രൂപ ശമ്പള സ്കെയിൽ

NMRC Recruitment 2026 Manager posts salary up to 2 lakh apply before April 30
ഐസിഎഐയിൽ ഡയറക്ടർ, എക്സിക്യൂട്ടീവ് ഓഫീസർ എന്നീ തസ്തികകളിൽ 109 ഒഴിവുകൾ, ഏപ്രിൽ 15 വരെ അപേക്ഷിക്കാം

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 30

അപേക്ഷ സമർപ്പിക്കേണ്ട വിധം

രജിസ്ട്രേഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് കൊറിയർ എന്നിവയിൽ ഏതെങ്കിലും രീതിയിൽ വേണ്ം അപേക്ഷ സമർപ്പിക്കേണ്ടത്. ഇമെയിൽ വഴി അയക്കുന്നതും നേരിട്ട് സമർപ്പിക്കുന്നതുമായ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

എൻ എം ആർ സിയുടെ നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച്, സർട്ടിഫിക്കറ്റുകളും രേഖകളും ഉൾപ്പടെ വേണം അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയുടെ കവറിന് മുകളിൽ ഏത് തസ്തികയ്ക്കാണോ അപേക്ഷിക്കുന്നത് അത് APPLICATION FOR THE POST OF ____________________________ (Post Code

No. _______ ) ഈ രീതിയിൽ രേഖപ്പെടുത്തണം.

അപേക്ഷാ ഫോം ഇവിടെ കാണാം

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

അപേക്ഷ സമർപ്പിക്കേണ്ട വിലാസം

The General Manager/ Projects & HR,

Noida Metro Rail Corporation Limited, Block III, 3rd Floor,

Ganga Shopping Complex- Sector29,

Noida-201301, Distt. Gautam Budh Nagar,UP.

Summary

Job Alert: Noida Metro Rail Corporation (NMRC) has announced recruitment for multiple Manager-level posts. Eligible candidates can apply before April 30. Check vacancy details, eligibility, and application process

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com