1,50,000 രൂപ മുതൽ 2,50,000 രൂപ വരെ ശമ്പളം, സിഡ്ബിയിൽ അസോസിയേറ്റ് മാനേജർ, ഓഫീസ് മാനേജർ തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 30 വരെ അപേക്ഷിക്കാം

നിർദ്ദിഷ്ട വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദം, ബിരുദാനന്തര ബിരുദം, എംബിഎ, സിഎ,ഐസിഡബ്ല്യുഎ, ഐസിഎംഎ എന്നിങ്ങനെ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
SIDBI recruitment 2026 Associate Manager Office Manager salary 1.5 lakh to 2.5 lakh apply before April 30
SIDBI announces Associate Manager and Office Manager vacancies with salary up to RS2.5 lakh, apply before April 30SIDBI
Updated on
2 min read

ചെറുകിട വ്യവസായ വികസന ബാങ്കി ( സിഡ്ബി- SIDBI)ൽ സ്പെഷ്യലൈസ്ഡ് കൺസൾട്ടന്റ് / എക്സ്പെർട്ട് തസ്തികകളിലെ ഒഴിവുകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അസോസിയേറ്റ് മാനേജർ, ഓഫീസ് മാനേജർ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ഇന്ന് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം ഇന്ന് മുതൽ ഏപ്രിൽ 30 വരെ അപേക്ഷിക്കാം

നിർദ്ദിഷ്ട വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദം, ബിരുദാനന്തര ബിരുദം, എംബിഎ, സിഎ,ഐസിഡബ്ല്യുഎ, ഐസിഎംഎ എന്നിങ്ങനെ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.

SIDBI recruitment 2026 Associate Manager Office Manager salary 1.5 lakh to 2.5 lakh apply before April 30
പന്ത്രണ്ടാം ക്ലാസിൽ പഠിച്ചില്ലെങ്കിലും ബിരുദം നേടാം, കേരളത്തിൽ ആദ്യം; എസ് എൻ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അവസരം

ഓഫീസ് മാനേജർ,അസോസിയേറ്റ് മാനേജർ - ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്, റിന്യൂവബിൾ എനർജി,പ്രൊക്യുർമെന്റ്,മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ,എൻവയോൺമെന്റ് ആൻഡ് സോഷ്യൽ സേഫ്ഗാർഡ്,ക്ലൈമറ്റ് എന്നീ തസ്തികളിലാണ് സ്പെഷ്യലൈസ്ഡ് കൺസൾട്ടന്റ് / എക്സ്പെർട്ട് നിയമനം.

സിഡ്ബി നടത്തുന്ന വിവിധ പദ്ധതികൾ / പരിസ്ഥിതി സംരംഭങ്ങൾ എന്നിവയ്ക്കായി റിസോഴ്‌സ് പേഴ്‌സൺ എന്ന നിലയിലായിരിക്കും നിയമനം

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് സിഡ്ബി (SIDBI) ഇതിനായി നൽകിയിട്ടുള്ള ഇ മെയിൽ വിലാസങ്ങളിലേക്ക് അപേക്ഷിക്കാം. നിലവിൽ എട്ട് ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിൽ നിശ്ചിത കാലയളവിലേക്കാണ് നിയമനം.

SIDBI recruitment 2026 Associate Manager Office Manager salary 1.5 lakh to 2.5 lakh apply before April 30
പ്രതിരോധ വകുപ്പിൽ പ്രോജക്ട് എൻജിനീയർ ആകാം, ഭണ്ഡാര ഓർഡനൻസ് ഫാക്ടറിയിൽ 30 ഒഴിവുകൾ; ഏപ്രിൽ 11 വരെ അപേക്ഷിക്കാം

തസ്തികകളും യോഗ്യതയും

അസോസിയേറ്റ് മാനേജർ – ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്:

എം കോം, എംബിഎ [ഫിനാൻസ്], ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം, സിഎ, ഐസിഡബ്ല്യുഎ, ഐസിഎംഎ.

ഓഫീസ് മാനേജർ:

കൊമേഴ്‌സ്, ഇക്കണോമിക്‌സ്, എൻജിനീയറിങ് എന്നിവയിൽ ഏതിലെങ്കിലും ബിരുദം.

അസോസിയേറ്റ് മാനേജർ – ഇ മൊബിലിറ്റി:

ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ,എനർജി, ട്രാൻസ്പോർട്ട്,മെക്കാട്രോണിക്സ് എന്നീ വിഷയങ്ങളിലേതിലെങ്കിലും എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ തത്തുല്യം.

അസോസിയേറ്റ് മാനേജർ – റിന്യൂവബിൾ എനർജി:

ഇലക്ട്രിക്കൽ, മെക്കാനിക്കൽ, എനർജി, പവർ, റിന്യൂവബിൾ എനർജി എന്നീ വിഷയങ്ങളിലേതിലെങ്കിലും എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ തത്തുല്യം.

SIDBI recruitment 2026 Associate Manager Office Manager salary 1.5 lakh to 2.5 lakh apply before April 30
ഐസിഎഐയിൽ ഡയറക്ടർ, എക്സിക്യൂട്ടീവ് ഓഫീസർ എന്നീ തസ്തികകളിൽ 109 ഒഴിവുകൾ, ഏപ്രിൽ 15 വരെ അപേക്ഷിക്കാം

അസോസിയേറ്റ് മാനേജർ - പ്രൊക്യുർമെന്റ്:

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.

അസോസിയേറ്റ് മാനേജർ - മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ:

എൻവയോൺമെന്റ്,എനർജി, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ, കെമിക്കൽ എന്നിവയിലേതിലെങ്കിലും ബി ടെക്/ബി ഇ. എൻവയോൺമെന്റൽ സയൻസ്, ക്ലൈമറ്റ് അല്ലെങ്കിൽ എനർജി എന്നിവയിലേതിലെങ്കിലും എം എസ്‌സി.

അസോസിയേറ്റ് മാനേജർ -എൻവയോൺമെന്റ് ആൻഡ് സോഷ്യൽ സേഫ്ഗാർഡ് :

അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത (എൻവയോൺമെന്റൽ മാനേജ്മെന്റ്/ എൻവയോൺമെന്റൽ എൻജിനീയറിങ്/ ക്ലൈമറ്റ് ചേഞ്ച് എനർജി മാനേജ്മെന്റ് / സാമൂഹിക ശാസ്ത്രം/ സോഷ്യൽ സയൻസ്/ ഡെവലപ്മെ​ന്റ് സ്റ്റഡീസ്). കുറഞ്ഞത് അഞ്ച് വർഷത്തെ പ്രൊഫഷണൽ പരിചയം.

അസോസിയേറ്റ് മാനേജർ – ക്ലൈമറ്റ്:

ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. എനർജി ആൻഡ് എൻവയോൺമെന്റൽ എൻജിനീയറിങ്/ എനർജി എൻജിനീയറിങ്/ എൻവയോൺമെന്റൽ മാനേജ്മെന്റ്/ എൻവയോൺമെന്റൽ എൻജിനീയറിങ്/ ക്ലൈമറ്റ് ചേഞ്ച് എനർജി മാനേജ്മെന്റ് എന്നിവയിലേതിലെങ്കിലുമുള്ള ബിരുദം അഭികാമ്യം.

SIDBI recruitment 2026 Associate Manager Office Manager salary 1.5 lakh to 2.5 lakh apply before April 30
മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസര്‍, ടൈറ്റാനിയത്തിൽ അസിസ്റ്റന്റ് മാനേജര്‍, ആറ് തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു

തസ്തികയും ശമ്പളവും

അസോസിയേറ്റ് മാനേജർ - ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്: 1,50,000 രൂപ

ഓഫീസ് മാനേജർ: 1,50,000 രൂപ

അസോസിയേറ്റ് മാനേജർ - ഇ മൊബിലിറ്റി: 1,50,000 രൂപ

അസോസിയേറ്റ് മാനേജർ - റിന്യൂവബിൾ എനർജി : 1,50,000 രൂപ

അസോസിയേറ്റ് മാനേജർ - പ്രൊക്യുർമെന്റ്: 2,50,000 രൂപ

അസോസിയേറ്റ് മാനേജർ - മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ: 2,50,000 രൂപ

അസോസിയേറ്റ് മാനേജർ - എൻവയോൺമെന്റ് ആൻഡ് സോഷ്യൽ സേഫ്ഗാർഡ്: 2,50,000 രൂപ

അസോസിയേറ്റ് മാനേജർ - ക്ലൈമറ്റ്: 2,50,000 രൂപ

ഉയർന്ന പ്രായപരിധി

അസോസിയേറ്റ് മാനേജർ - ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്/ ഓഫീസ് മാനേജർ തസ്തികകൾക്ക്: പരമാവധി 35 വയസ്സ്

മറ്റ് എല്ലാ തസ്തികകളിലെയും പരമാവധി പ്രായപരിധി: 40 വയസ്സ്

SIDBI recruitment 2026 Associate Manager Office Manager salary 1.5 lakh to 2.5 lakh apply before April 30
കരൂർ വൈശ്യ ബാങ്കിൽ 50 തസ്തികകളിലായി 1284 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

നിയമന രീതി:

സിഡ്ബിയുടെ വിവിധ പദ്ധതികൾ, പരിസ്ഥിതി സംരംഭങ്ങൾ എന്നിവയുടെ റിസോഴ്‌സ് പേഴ്‌സൺ എന്ന നിലയിൽ മുഴുവൻ സമയ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഈ തസ്തികകളിലേക്കുമുള്ള പ്രാരംഭ നിയമന കാലയളവ് മൂന്ന് വർഷമായിരിക്കും. ആവശ്യമെങ്കിൽ വാർഷികാടിസ്ഥാനത്തിൽ പുതുക്കൽ നടത്താം. ഒരു വർഷം വീതം രണ്ട് വർഷത്തേക്കാവും കരാർ നീട്ടുക. അതും പരമാവധി അഞ്ച് വർഷക്കാലത്തേക്ക് ആയിരിക്കും.

അപേക്ഷസമർപ്പിക്കാനുള്ള അവസാന തീയതി : ഏപ്രിൽ 30 ന് രാത്രി 11.59 വരെ.

അപേക്ഷസമർപ്പിക്കാനുള്ള ഇ മെയിൽ വിലാസം:

• gcfv@sidbi.in

• nidhik@sidbi.in

• supriyaminz@sidbi.in

ഇമെയിൽ അയക്കുമ്പോൾ സബ്ജക്ട് ലൈനിൽ തസ്തികയുടെ പേര് - Application for the post of ---- (Advertisement No.: GCFV/30032026/OUT/72754 dated April 01, 2026) എന്ന് രേഖപ്പെടുത്തണം.

വിജ്ഞാപനം വിശദമായി ഇവിടെ വായിക്കാം

Summary

Job Alert: SIDBI invites applications for Associate Manager and Office Manager posts with salaries ranging from Rs.1.5 lakh to Rs2.5 lakh. Apply before April 30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com