റെയിൽവേ ഫിനാൻസ് കോർപ്പറേഷനിൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ, 21,000 രൂപമുതൽ 1,40,000 രൂപവരെ ശമ്പളം; ഏപ്രിൽ നാല് മുതൽ അപേക്ഷിക്കാം

മെയ് മാസം ഒന്നാം തീയതി ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
IRFC Recruitment 2026 Assistant and Assistant Manager Jobs Salary Details Apply Online
IRFC announces recruitment for Assistant and Assistant Manager posts with attractive salary packages.IRFC
Updated on
1 min read

ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി- IRFC)യിൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്റ് എൻഇ -5 ലെവലിലും അസിസ്റ്റന്റ് മാനേജർ ഫിനാൻസ് തസ്തികയിലും ആണ് ഒഴിവുകളുള്ളത്. രണ്ട് തസ്തികകളിലായി ആകെ 23 ഒഴിവുകളാണ് ഉള്ളത്.

ആഭ്യന്തര, വിദേശ മൂലധന വിപണികളിൽ നിന്ന് ഫണ്ട് സമാഹരിക്കുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ സമർപ്പിത ധനസഹായ വിഭാഗമായി 1986 രൂപീകരിച്ച സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്സി-IRFC).

IRFC Recruitment 2026 Assistant and Assistant Manager Jobs Salary Details Apply Online
എ ആർ ആപ്ലിക്കേഷൻ ഡെവലപ്പ്മെന്റ് പഠിക്കാം; കെൽട്രോണിന്റെ സൗജന്യ വർക് ഷോപ്പ് ഏപ്രിൽ 4ന്

റെയിൽവേ മന്ത്രാലയത്തിന്റെ കീഴിലുള്ള നവരത്ന പൊതുമേഖലാ സ്ഥാപനമാണ് ഇന്ന് ഐആർഎഫ്സി. ഇന്ത്യൻ റെയിൽവേയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും വികസനത്തിന് സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനമാണ് ഐആർഎഫ്സി.

എംപ്ലോയ്മെ​ന്റ് ന്യൂസിൽ പ്രസിദ്ധീകരിച്ച ഹ്രസ്വവിജ്ഞാപന പ്രകാരം ഏപ്രിൽ നാല് മുതൽ ഓൺലൈനായി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും മെയ് മാസം ഒന്നാം തീയതിവരെ അപേക്ഷിക്കാം.

IRFC Recruitment 2026 Assistant and Assistant Manager Jobs Salary Details Apply Online
1,50,000 രൂപ മുതൽ 2,50,000 രൂപ വരെ ശമ്പളം, സിഡ്ബിയിൽ അസോസിയേറ്റ് മാനേജർ, ഓഫീസ് മാനേജർ തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 30 വരെ അപേക്ഷിക്കാം

തസ്തികകളുടെ പേരും ഒഴിവുകളുടെ എണ്ണവും

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം

അസിസ്റ്റന്റ് NE 5

ഒഴിവുകളുടെ എണ്ണം : 16

അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്)

ഒഴിവുകളുടെ എണ്ണം : 07

ആകെ ഒഴിവുകളുടെ എണ്ണം : 23

നിലവിലെ വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് തസ്തികയിൽ ആറ് ഒഴിവുകളും അസിസ്റ്റന്റ് മാനേജർ ഫിനാൻസ് തസ്തികയിലെ ആറ് ഒഴിവുകളും ജനറൽ കാറ്റഗറിയിലാണ്. മറ്റ് ഒഴിവുകൾ നിർദ്ദിഷ്ട നിയമപ്രകാരമുള്ള സംവരണ തസ്തികകളിൽ ഉൾപ്പെടുന്നവയാണ്.

പ്രായപരിധി: 18 -30 വയസ്സ്

നിയമങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ബാധകമാണ്.

IRFC Recruitment 2026 Assistant and Assistant Manager Jobs Salary Details Apply Online
പ്രതിരോധ വകുപ്പിൽ പ്രോജക്ട് എൻജിനീയർ ആകാം, ഭണ്ഡാര ഓർഡനൻസ് ഫാക്ടറിയിൽ 30 ഒഴിവുകൾ; ഏപ്രിൽ 11 വരെ അപേക്ഷിക്കാം

തസ്തികയും ശമ്പളവും

അസിസ്റ്റന്റ് NE5 ലെവൽ ശമ്പളം: 21,000-74,000 രൂപ സ്കെയിൽ

അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്) E1 ലെവൽ ശമ്പളം: 40,000-1,40 000 രൂപ സ്കെയിൽ

ഓൺലൈനായി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്ന തീയതി: 04-04-2026

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: 01-05-2026

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ ഉടൻ തന്നെ പ്രസിദ്ധീകരിക്കും. ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന പൂർണ വിജ്ഞാപനത്തിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഉണ്ടാകും. പൂർണ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനൊപ്പം അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ വിൻഡോയും തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് സംബന്ധിച്ച വിശദവിവരങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഐ ആർ എഫ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയർ വിഭാഗത്തിൽ ആകും പ്രസിദ്ധീകരിക്കുക. IRFC ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ കാണാം.

Summary

Job Alert: Indian Railway Finance Corporation (IRFC) invites applications for Assistant and Assistant Manager posts. Apply online starting April 4, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com