സിവിൽ ജഡ്ജി നിയമനത്തിന് കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു;27 ഒഴിവുകൾ

മെയ് മാസം നാലാം തീയതി വരെ അപേക്ഷകൾ സമർപ്പിക്കാം
Kerala High Court building and Civil Judge recruitment notification for 27 vacancies
Kerala High Court announces 27 Civil Judge vacancies, inviting applications from advocateskerala hIgh court
Updated on
1 min read

സംസ്ഥാനത്തെ സിവിൽ ജഡ്ജിമാരുടെ നിയമനത്തിനായി കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനാണ് ഹൈക്കോടതി അപേക്ഷ ക്ഷണിച്ചത്.

നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയും അഭിഭാഷകവൃത്തിയിൽ നിശ്ചിത കാലയളവ് പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. മെയ് മാസം നാലാം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. നിലവിൽ 27 ഒഴിവുകളാണ് ഉള്ളത്.

Kerala High Court building and Civil Judge recruitment notification for 27 vacancies
രണ്ട് ലക്ഷം രൂപവരെ ശമ്പളം, എൻ എം ആർ സിയിൽ വിവിധ മാനേജർ തസ്തികകളിൽ ഒഴിവുകൾ; ഏപ്രിൽ 30നകം അപേക്ഷിക്കണം

സ്പെഷ്യൽ റിക്രൂട്ട്മെന്റ്,എൻ‌സി‌എ,റെഗുലർ എന്നിങ്ങനെയാണ് ഒഴിവുകളുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സ്പെഷ്യൽ റിക്രൂട്ട്മെന്റിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് റഗുലർ തസ്തികകളിലേക്കും അപേക്ഷിക്കാവുന്നതാണ്.

നേരിട്ടും ട്രാൻസ്ഫർവഴിയും നിയമനം നടത്താവുന്നതാണ്.

സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം: അപേക്ഷിക്കുന്നവർക്ക് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച നിയമ ബിരുദവും 01-01-2026 ന് കുറഞ്ഞത് കുറഞ്ഞത് മൂന്ന് വർഷത്തെ അഭിഭാഷക പ്രാക്ടീസും ആണ് നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കുന്നവർക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും

ഉയർന്ന പ്രായപരിധി 01-01-2026 ന് 35 വയസ്സിൽ താഴെയായിരിക്കണം. എന്നാൽ, അർഹരായവർക്ക് മാനദണ്ഡപ്രകാരമുള്ള പ്രായ ഇളവുകൾ ലഭിക്കും.

സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) - ട്രാൻസ്ഫർ വഴിയുള്ള നിയമനം: ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച നിയമ ബിരുദം നേടിയിരിക്കണം, ഫീഡർ വിഭാഗത്തിലേക്ക് നിയമിക്കുന്നതിന് മുമ്പ് മൂന്ന് വർഷത്തിൽ കുറയാത്ത കാലയളവിൽ അഭിഭാഷക വൃത്തി ചെയ്തിരിക്കണം, അപേക്ഷ സമർപ്പിക്കൽ പ്രക്രിയ അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള അവസാന തീയതിയിൽ 54 വയസ്സിൽ താഴെയായിരിക്കണം.

Kerala High Court building and Civil Judge recruitment notification for 27 vacancies
റെയിൽവേ ഫിനാൻസ് കോർപ്പറേഷനിൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ, 21,000 രൂപമുതൽ 1,40,000 രൂപവരെ ശമ്പളം; ഏപ്രിൽ നാല് മുതൽ അപേക്ഷിക്കാം

തസ്തികയുടെ പേര്: സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ)

റെഗുലർ ഒഴിവുകൾ: 09

സ്പെഷ്യൽ റിക്രൂട്ട്മെന്റ്: 16

എൻ‌സി‌എ ഒഴിവുകൾ: 2

ഒഴിവുകളുടെ ആകെ എണ്ണം :27

ശമ്പളം: 77840 - 136520 രൂപ സ്കെയിൽ

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി മെയ് നാല്

എഴുത്ത്, വാചാ പരീക്ഷകളെ അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്

അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ ലിങ്ക് ഇവിടെ കാണാം

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

Summary

Job Alert: Kerala High Court invites applications for Civil Judge posts with 27 vacancies. Check eligibility, application process, and important details for advocates seeking judicial careers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com