കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ അവസരം; ഐടിഐ, ബിരുദം യോഗ്യത, 44,000 രൂപ വരെ ശമ്പളം

എഴുത്ത് പരീക്ഷ,അഭിമുഖം, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും അന്തിമ പട്ടിക പുറത്തിറക്കുക
UCSL Recruitment 2026
UCSL Recruitment 2026 Mechanical Supervisor Eligibility and Experience Details.UCSL/X
Updated on
1 min read

ഉഡുപ്പി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് (UCSL) സൂപ്പർവൈസർ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. വിവിധ വിഭാഗങ്ങളിലായി ആകെ 15 ഒഴിവുകളാണ് ഉള്ളത്. ഐടിഐ, ബിരുദം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 22.

UCSL Recruitment 2026
സിഡ്ബിയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ, ശമ്പളം നാലര ലക്ഷം രൂപ വരെ; ഇ മെയിൽ വഴി ഏപ്രിൽ ഏഴ് വരെ അപേക്ഷിക്കാം

തസ്തിക& ഒഴിവുകളുടെ എണ്ണം

സൂപ്പർവൈസർ (മെക്കാനിക്കൽ) - 11 ഒഴിവുകൾ

സൂപ്പർവൈസർ (ഇലക്ട്രിക്കൽ) - 3 ഒഴിവുകൾ

സൂപ്പർവൈസർ (ഫിനാൻസ്) - 1 ഒഴിവ്

ആകെ - 15 ഒഴിവുകൾ

UCSL Recruitment 2026
ആറാം ക്ലാസ് പാസായവർ മുതൽ ബിരുദധാരികള്‍ വരെ, പി എസ് സി അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഒന്ന് വരെ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

മെക്കാനിക്കൽ സൂപ്പർവൈസർ

സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ അംഗീകരിച്ച മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ വെൽഡിംഗ്, ഷീറ്റ് മെറ്റൽ വർക്കർ, ബെഞ്ച് ഫിറ്റർ, ഫിറ്റർ, പ്ലംബർ തുടങ്ങിയ ട്രേഡുകളിൽ ഐടിഐ സർട്ടിഫിക്കറ്റ്

പ്രവൃത്തി പരിചയം

ഡിപ്ലോമ

  • കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

  • ഷിപ്പ് ബിൽഡിങ് , ഷിപ്പ് റിപെയർ, എഞ്ചിനീയറിങ് കമ്പനികൾ, ഓഫ്‌ഷോർ പ്ലാറ്റ്‌ഫോം, മറൈൻ കമ്പനികൾ എന്നിവയിൽ പരിചയം

  • അതിൽ അവസാന 2 വർഷം സൂപ്പർവൈസർ ആയി ജോലി ചെയ്തിരിക്കണം

ഐടിഐ ഉ

  • കുറഞ്ഞത് 15 വർഷം പോസ്റ്റ് യോഗ്യതാനന്തര പ്രവൃത്തി പരിചയം

  • മുകളിൽ പറഞ്ഞ മേഖലകളിൽ പ്രവൃത്തി പരിചയം നിർബന്ധം

  • അതിൽ അവസാന 3 വർഷം സൂപ്പർവൈസറി പരിചയം ഉണ്ടായിരിക്കണം.

UCSL Recruitment 2026
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

ഇലക്ട്രിക്കൽ സൂപ്പർവൈസർ

  • ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ

  • ഡിപ്ലോമ 7 വർഷം പരിചയം

  • ഐടിഐ 15 വർഷം പരിചയം

ഫിനാൻസ് സൂപ്പർവൈസർ

  • ബി കോം, ബിബിഎ അല്ലെങ്കിൽ ബിബിഎം ബിരുദം 60 ശതമാനം മാർക്കോടെ പാസായിരിക്കണം.

  • ഫിനാൻസ് മേഖലയിൽ 7 വർഷം പരിചയം ആവശ്യമാണ്.

UCSL Recruitment 2026
ഐടിഐ പാസായവർക്ക് നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ അപ്രന്റീസ് ആകാം, 240 ഒഴിവുകൾ; ഏപ്രിൽ മൂന്നിനകം അപേക്ഷിക്കാം

പ്രായപരിധി

  • പരമാവധി 45 വയസ്

  • സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമപ്രകാരം പ്രായ ഇളവ് ലഭിക്കും

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40650 മുതൽ 44164 രൂപ വരെ ശമ്പളം ലഭിക്കും. എഴുത്ത് പരീക്ഷ,അഭിമുഖം, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും അന്തിമ പട്ടിക പുറത്തിറക്കുക. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/ സന്ദർശിക്കുക.

Summary

UCSL Recruitment 2026 Mechanical Supervisor Eligibility and Experience Details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com