പത്താം ക്ലാസുകാർക്ക് കസ്റ്റംസിൽ അവസരം,63,200 രൂപ വരെ ശമ്പളം; ഏപ്രിൽ 30 വരെ അപേക്ഷിക്കാം

കസ്റ്റംസ് മറൈൻ വിങ്ങിൽ ട്രേഡ്സ്മാൻ, സീമാൻ, ഗ്രീസർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്
Customs recruitment 2026 notification for 10th pass candidates with salary up to 63200 apply before April 30
Customs Department Recruitment 2026 offers jobs for 10th pass candidates with salary up to Rs63,200.chennai customs
Updated on
2 min read

കസ്റ്റംസിൽ പത്താംക്ലാസും ഐടിഐയും പാസായവർക്ക് തൊഴിലവസരം. ചെന്നൈ കസ്റ്റംസ് ഗ്രൂപ്പ് സി വിഭാഗത്തിലാണ് റിക്രൂട്ട്മെന്റ്. കസ്റ്റംസ് മറൈൻ വിങ്ങിൽ ട്രേഡ്സ്മാൻ, സീമാൻ, ഗ്രീസർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ഇത് സംബന്ധിച്ച വിജ്ഞാപനം എംപ്ലോയ്മെന്റ് ന്യൂസിൽ പ്രസിദ്ധീകരിച്ചു.

ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം, കൂടാതെ പ്രസക്തമായ മേഖലകളിൽ സാങ്കേതിക യോഗ്യതകൾ കടലുമായി ബന്ധപ്പെട്ട പരിചയം എന്നിവ ഉണ്ടായിരിക്കണം.

നിർദ്ദിഷ്ട യോഗ്യതകളും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ ഓഫ്‌ലൈൻ അപേക്ഷിക്കണം. വിജ്ഞാപന പ്രകാരം ഇന്ന് മുതൽ അപേക്ഷകൾ സമർപ്പിച്ചു തുടങ്ങാം. അപേക്ഷകൾ ഏപ്രിൽ 30 നകം ലഭിക്കണം.

Customs recruitment 2026 notification for 10th pass candidates with salary up to 63200 apply before April 30
റൈറ്റ്സിൽ അസിസ്റ്റന്റ് മാനേജർ, റെസിഡന്റ് എൻജിനീയർ ഒഴിവുകൾ, 32,000 രൂപ മുതൽ 1,4,000 രൂപ വരെ ശമ്പളം;ഏപ്രിൽ 27 വരെ അപേക്ഷിക്കാം

നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ വേണം അപേക്ഷ സമർപ്പിക്കേണ്ടത്. തപാൽ മാർഗം വേണം അപേക്ഷ സമർപ്പിക്കേണ്ടത്. നിലവിൽ മൂന്ന് വിഭാഗങ്ങളിലായി 10 ഒഴിവുകളാണ് ഉള്ളത്.

വിദ്യാഭ്യാസ യോഗ്യതയും പരിചയവും

ട്രേഡ്സ്മാൻ: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ജയിച്ചിരിക്കണം.

യോഗ്യത: മെക്കാനിക്/ഡീസൽ/ഫിറ്റർ/ടർണർ/വെൽഡർ/ഇലക്ട്രീഷ്യൻ/ഇൻസ്ട്രുമെന്റൽ/കാർപെൻട്രി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ഐടിഐ സർട്ടിഫിക്കറ്റ്.

അഭികാമ്യം: എഫ്ആർപി ലാമിനേഷൻ ആൻഡ് റിപ്പയർ, ഫസ്റ്റ് എയ്ഡ്/ഫയർ ഫൈറ്റിങ് കോഴ്സ്.

സീമാൻ: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ജയിച്ചിരിക്കണം.

യോഗ്യത: കടലിൽ പോകുന്ന യന്ത്രവൽകൃത കപ്പലിൽ മൂന്ന് വർഷത്തെ പരിചയവും ഹെൽസ്മാൻ, സീമാൻഷിപ്പ് ജോലിയിൽ രണ്ട് വർഷത്തെ പരിചയവും.

അഭികാമ്യം: മറൈൻ മെർക്കന്റൈൽ വകുപ്പിൽ നിന്നുള്ള മേറ്റ് ഓഫ് ഫിഷിങ് വെസ്സൽ സർട്ടിഫിക്കറ്റ്.

ഗ്രീസർ: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ജയിച്ചിരിക്കണം.

യോഗ്യത: മെയിൻ, ഓക്സിലറി മെഷിനറി മെയിന്റനൻസിൽ കടലിൽ പോകുന്ന യന്ത്രവൽകൃത കപ്പലിൽ മൂന്ന് വർഷത്തെ പരിചയം.

അഭികാമ്യം: മറൈൻ മെർക്കന്റൈൽ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഫിഷിങ് വെസ്സൽ എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്.

Customs recruitment 2026 notification for 10th pass candidates with salary up to 63200 apply before April 30
സിവിൽ ജഡ്ജി നിയമനത്തിന് കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു;27 ഒഴിവുകൾ

തസ്തികയും പ്രായപരിധിയും

ട്രേഡ്സ്മാൻ: 25 വയസ്സ് (സർക്കാർ ജീവനക്കാർക്ക് അഞ്ച് വയസ്സ് വരെ ഇളവ് ലഭിക്കും)

സീമാൻ, ഗ്രീസർ: 18 മുതൽ 25 വയസ്സ് വരെ (സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് ഇളവ് ലഭിക്കും)

തസ്തികയുടെ പേരും ഒഴിവുകളുടെ എണ്ണവും

ട്രേഡ്സ്മാൻ: 02

സീമാൻ: 06

ഗ്രീസർ: 02

employment news
കസ്റ്റംസ് ഒഴിവുകൾ സംബന്ധിച്ച വിജ്ഞാപനം employment news

തസ്തികയുടെ പേരും ശമ്പളവും

ട്രേഡ്സ്മാൻ ലെവൽ-2 . 19,900 – 63,200 രൂപ സ്കെയിൽ

സീമാൻ ലെവൽ-1 . 18,000 – 56,900 രൂപ സ്കെയിൽ

ഗ്രീസർ ലെവൽ-1 18,000 – 56,900 രൂപ സ്കെയിൽ

തെരഞ്ഞെടുപ്പ് രീതി

എഴുത്തുപരീക്ഷ, നീന്തൽ ഉൾപ്പെടുന്ന ശാരീരിക ക്ഷമതാ പരീക്ഷ, മെഡിക്കൽ ഫിറ്റ്നസ് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.

Summary

Job Alert: Customs Department recruitment 2026 announced for 10th pass candidates. Check eligibility, application process, and apply before April 30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com