India

അയല്‍വാസിയുടെ വിവാഹ അഭ്യര്‍ഥന നിരസിച്ചു;  20കാരിയെ കഴുത്ത് മുറിച്ച് കൊല്ലാന്‍ ശ്രമം; പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

വിവാഹ അഭ്യര്‍ഥന നിരസിച്ച ഇരുപതുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നാലെ അയല്‍വാസിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


വിസാഗ്:  വിവാഹ അഭ്യര്‍ഥന നിരസിച്ച ഇരുപതുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നാലെ അയല്‍വാസിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടുപേരും സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.   വിശാഖപട്ടണത്തിന് സമീപത്താണ് സംഭവം.

അയല്‍വാസിയായ ശ്രീകാന്താണ് പ്രിയങ്കയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ വിവാഹ അഭ്യര്‍ഥനയുമായി പ്രിയങ്കയുടെ മാതാപിതാക്കളെ സമീപിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഈ വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിച്ചു. ഇതില്‍ ശ്രീകാന്ത് അസ്വസ്ഥനായിരുന്നു.

ബുധനാഴ്ച രാത്രി 8.45നാണ് ശ്രീകാന്ത് പ്രിയങ്കയുടെ വീട്ടില്‍ എത്തിയത്. കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പ്രതി പുറത്തുനിന്ന് വാതില്‍പ്പൂട്ടുകയായിരുന്നു. സഹോദരന്‍ എത്തി വാതില്‍ തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരമായാണ് യുവതിയെ കൊലപ്പെടുത്താനുള്ള ശ്രമമെന്ന് യുവതിയുടെ സഹോദരി പറഞ്ഞു.

പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊലപാതക ശ്രമം വീട്ടില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT