പ്രതീകാത്മക ചിത്രം 
India

രാത്രിയില്‍ രണ്ടുതവണ സെക്‌സിന് സമ്മതിച്ചില്ല; ഭര്‍ത്താവ് യുവതിയെ കഴുത്ത്‌ഞെരിച്ചുകൊന്നു

കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് 50 കിലോമീറ്റര്‍ അകലെ ഉപേക്ഷിക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: രാത്രിയില്‍ രണ്ടുതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 34കാരന്‍ ഭാര്യയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലാണ് സംഭവം.

രണ്ടുതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന യുവാവിന്റെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് മുഹമ്മദ് അന്‍വര്‍ ഭാര്യയെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് 50 കിലോമീറ്റര്‍ അകലെ ഉപേക്ഷിക്കുകയും ചെയ്തു.

പിന്നീട് യുവതിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിയാനായി പൊലീസ് മുഹമ്മദിനെ വിളിപ്പിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഒന്‍പതുവര്‍ഷം മുന്‍പായിരുന്നു വിവാഹം. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. ഇയാള്‍ അംറോഹയില്‍ ബേക്കറി കച്ചവടം നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി