പ്രതീകാത്മക ചിത്രം 
India

താക്കീത് ചെയ്തിട്ടും ബന്ധം തുടര്‍ന്നു, 20കാരനെ സാരി ഉടുപ്പിച്ച് മരത്തില്‍ കെട്ടിയിട്ടു; പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു, വീഡിയോ പുറത്ത് 

പ്രണയബന്ധത്തിന്റെ പേരില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പ്രണയബന്ധത്തിന്റെ പേരില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തി. വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച ശേഷം മരത്തില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ ക്രൂരമായ ആക്രമണത്തിന് വിധേയനായ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗുജറാത്തിലെ പദ്ര താലൂക്കിലാണ് സംഭവം. 20 വയസ്സുകാരനായ ജയേഷ് റാവലാണ് കൊല്ലപ്പെട്ടത്. ദിവസവേതനത്തിന് പണിയെടുക്കുന്ന തൊഴിലാളിയാണ് യുവാവ്. ജയേഷ് റാവല്‍ സ്‌നേഹിക്കുന്ന ആരതിയുടെ വീട്ടുകാരാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച ശേഷമായിരുന്നു മര്‍ദ്ദനം. 

രണ്ടുമാസം മുന്‍പ് ആരതിയുടെ വീട്ടുകാര്‍ ജയേഷ് റാവലിനെ താക്കീത് ചെയ്തിരുന്നു. ബന്ധം തുടരുകയാണെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. ബുധനാഴ്ച ജയേഷും ആരതിയും സംസാരിക്കുന്നത് പെണ്‍കുട്ടിയുടെ അമ്മ കാണുകയും വീട്ടുകാരോട് കാര്യം പറയുകയുമായിരുന്നു. ആരതിയുടെ അച്ഛനായ കാളിദാസിന്റെ കൃഷിയിടത്തിന് സമീപമാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്. പെണ്‍കുട്ടിയുടെ അമ്മ കണ്ടതോടെ, ജയേഷ് വീട്ടിലേക്ക് ഓടി.

എന്നാല്‍ വീട്ടില്‍ നിന്ന് ജയേഷിനെ പുറത്തേയ്ക്ക് വലിച്ചിഴച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സാരി ഉടുപ്പിച്ച ശേഷം മരത്തില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. വടിയും മറ്റും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ സ്വകാര്യഭാഗത്ത് അടക്കം മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തന്നെ വെറുതെ വിടണമെന്ന് യുവാവ് കേണപേക്ഷിച്ചുവെങ്കിലും അതിനൊന്നും ചെവി കൊടുക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായില്ല എന്നാണ് പൊലീസ് പറയുന്നത്.

തുടര്‍ച്ചയായ മര്‍ദ്ദനത്തില്‍ യുവാവിന്റെ ബോധം നഷ്ടപ്പെട്ടു. അതിനിടെ യുവാവിനെ മര്‍ദ്ദിക്കുന്നതായി അറിഞ്ഞ് ബന്ധു ഓടിയെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ യുവാവിന്റെ അമ്മയുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ നാലു ബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

ക്ലാസിൽ അതിക്രമിച്ചു കയറി യന്ത്രവാൾ കൊണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലാൻ ശ്രമം, പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ; 21 കാരൻ അറസ്റ്റിൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 774 lottery result

തക്കാളി നിറയെ വളരാന്‍ ഉലുവ പ്രയോഗം; കുലകുത്തി കായ്ക്കാന്‍ ഇത് മാത്രം മതി

'ചര്‍ച്ചയ്ക്കു പോലും വിളിച്ചില്ല'; വളര്‍മതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി, പ്രതിരോധിച്ച് യുവമോര്‍ച്ച, സംഘര്‍ഷം