ചിത്രം: വില്ലജ് കുക്കിങ് ചാനല്‍ 
India

രാഹുല്‍ ഗാന്ധിയുടെ ബിരിയാണി വീഡിയോ ഓര്‍മ്മയില്ലേ?; ഒരുകോടി വരിക്കാരുമായി വില്ലേജ് കുക്കിങ് ചാനല്‍; യൂട്യൂബിന്റെ ഡയമണ്ട് ബട്ടണ്‍

തനത് രുചികള്‍ പങ്കവയ്ക്കുന്ന തമിഴ്‌നാട്ടിലെ വില്ലേജ് കുക്കിങ് ചാനലിന് ഒരുകോടി സബ്‌സ്‌ക്രൈബേഴ്‌സ് തികഞ്ഞിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്


രാഹുല്‍ ഗാന്ധിയുടെ ഒരുകൂട്ടം ഗ്രാമീണര്‍ക്കൊപ്പമുള്ള  ബിരിയാണിയുണ്ടാക്കല്‍ ആരും മറന്നിരിക്കില്ല. തമിഴ്‌നാട്ടിലെ ഒരു യൂട്യൂബ് ചാനലില്‍ക്കൂടിയാണ് ഈ വീഡിയോ പുറത്തുവന്നത്. തനത് രുചികള്‍ പങ്കവയ്ക്കുന്ന തമിഴ്‌നാട്ടിലെ വില്ലേജ് കുക്കിങ് ചാനലിന് ഒരുകോടി സബ്‌സ്‌ക്രൈബേഴ്‌സ് തികഞ്ഞിരിക്കുകയാണ്. ഇതോടെ യൂട്യൂബിന്റെ ഡമണ്ട് പ്ലേ ബട്ടനും തേടിയെത്തി. 

പുതുക്കോട്ടൈ ജില്ലയിലെ ചിന്ന വീരമംഗലം എന്ന ഗ്രാമത്തിലെ ഒരുകൂട്ടം മനുഷ്യര്‍ ഒരു ടൈം പാസായി ആരംഭിച്ച ചാനല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഒരുകോടി ആരാധകരുള്ള പ്ലാറ്റ്‌ഫോമായാണ്. 

ബന്ധുക്കളായ വി സുബ്രഹ്മണ്യന്‍, വി മുരുഗേശന്‍. വി അയ്യനാര്‍, ജി തമിഴ്‌സെല്‍വന്‍, ടി മുത്തുമാണിക്യം എന്നിവരാണ് ചാനല്‍ തുടങ്ങിയത്. എല്ലാത്തിനു മേല്‍നോട്ടം വഹിച്ച് ഇവരുടെ മുത്തച്ഛന്‍ പെരിയതമ്പിയും കൂടെയുണ്ട്. രാഹുലിന്റെ വീഡിയോ വന്നതിന് ശേഷം ദിവസം പതിനായിരം മുതല്‍ നാല്‍പ്പതിനായിരം വരെ സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഇവര്‍ക്ക് കൂടിയത്. 

ഏഴുലക്ഷം രൂപയാണ് പ്രതിമാസം സമ്പാദിക്കുന്നത്. ഇങ്ങനെ ലഭിച്ച തുകയില്‍ നിന്ന് പത്തുലക്ഷം രൂപ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ചെയ്തു. 

'കൃഷിയില്ലാത്ത സമയങ്ങളില്‍ നേരംപോക്കിന് വേണ്ടിയാണ് ഞങ്ങളീ ചാനല്‍ ആദ്യം തുടങ്ങിയത്. ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാ ുരുഷന്മാര്‍ക്കും പാചകം ചെയ്യാന്‍ കഴിയുന്നതിനാല്‍ അത് ലോകത്തെ മൊത്തം കാണിച്ചാല്‍ എന്തെന്നായി പിന്നീട് ചിന്ത' സംഘത്തിലെ സുബ്രഹ്മണ്യന്‍ പറയുന്നു. 

ഏഴ് ലക്ഷം സമ്പാദിക്കുമ്പോള്‍ അതില്‍ നാലില്‍ ഒന്ന് തുക ഭക്ഷണ സാധനങ്ങള്‍ തയ്യാറാക്കാനുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് മാറ്റിവയ്ക്കും. ഗ്രാമത്തില്‍ സ്ഥിരമായ അന്നദാനം നടത്താറുണ്ടെന്നും സുബ്രബ്മണ്ത്യന്‍ പറയുന്നു. 

അമേരിക്കയില്‍ നിന്നുപോലും അംഗീകാരം ലഭിക്കുന്നത് സന്തോഷം തരുന്നതാണ്. ഓരോരുത്തരും അവരവരുടെ കഴിവുകളില്‍ വിശ്വസിക്കണമെന്ന് ഞാന്‍ കരുതുന്നു, ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ കാണുന്നത് ഇതാണ്. ഞങ്ങള്‍ ഞങ്ങളുടെ കഴിവ് ജനപ്രിയമാക്കി, അത് ഒരു വിജയമായി. അന്തര്‍ദ്ദേശീയ അംഗീകാരം ലഭിച്ചതില്‍ അഭിമാനമുണ്ട്' സംഘത്തിന്റെ മുത്തച്ഛന്‍ പെരിയതമ്പി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ