രാജവെമ്പാല, ട്വിറ്റര്‍ ചിത്രം 
India

തൊട്ടുമുന്നില്‍ 12 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാല, ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് വ്യവസായ പ്രമുഖന്‍ - ചിത്രങ്ങള്‍

പ്രമുഖ സ്ഥാപനമായ സോഹോ കോര്‍പ്പറേഷന്റെ സിഇഒ ശ്രീധര്‍ വേമ്പു ആണ് രാജവെമ്പാലയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. അപ്പോള്‍ പാമ്പിനെ നേരിട്ട് കണ്ടാലോ. പറയുകയും വേണ്ട. ഇപ്പോള്‍ രാജവെമ്പാലയുടെ കടിയേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവം പങ്കുവെച്ച വ്യവസായിയുടെ ചിത്രം സഹിതമുള്ള കുറിപ്പാണ് വൈറലാകുന്നത്.

തമിഴ്‌നാട്ടിലാണ് സംഭവം. പ്രമുഖ സ്ഥാപനമായ സോഹോ കോര്‍പ്പറേഷന്റെ സിഇഒ ശ്രീധര്‍ വേമ്പു ആണ് രാജവെമ്പാലയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. 12 അടി നീളമുള്ള പാമ്പാണ് വന്നതെന്ന് വേമ്പു ട്വിറ്ററില്‍ കുറിച്ചു. പാമ്പിന്റെ ചിത്രത്തിനൊപ്പം പാമ്പിനെ പിടിക്കൂടി നില്‍ക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ചിത്രവും വേമ്പു പങ്കുവെച്ചു. തൊട്ടടുത്തുള്ള കുന്നിന്‍ മുകളില്‍ പാമ്പിനെ വിട്ടയച്ചതായും വേമ്പു അറിയിച്ചു.

കോവിഡ് മഹാമാരിക്ക് തൊട്ടുമുന്‍പ് 2019 അവസാനമാണ് തെങ്കാശിക്ക് സമീപമുള്ള ഗ്രാമത്തിലേക്ക് ശ്രീധര്‍ വേമ്പു താമസം മാറ്റിയത്. പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നു കിടക്കുന്ന മാതളംപാറ ഗ്രാമത്തിലാണ് താമസം. കുറിപ്പ് പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം 3400 ലൈക്കാണ് ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT