പ്രതീകാത്മക ചിത്രം 
India

കുടിവെള്ളം ചോദിച്ച് 'സൗഹൃദം', 19കാരിയെ ബലംപ്രയോഗിച്ച് ചുംബിച്ചു; സൊമാറ്റോ ഫുഡ് ഡെലിവറി ജീവനക്കാരന്‍ അറസ്റ്റില്‍ 

9 വയസുകാരിക്ക് നേരെ നടന്ന ലൈംഗികാതിക്രമ കേസില്‍ സൊമാറ്റോ ഫുഡ് ഡെലിവറി ജീവനക്കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പുനെ: 19 വയസുകാരിക്ക് നേരെ നടന്ന ലൈംഗികാതിക്രമ കേസില്‍ സൊമാറ്റോ ഫുഡ് ഡെലിവറി ജീവനക്കാരന്‍ അറസ്റ്റില്‍. ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ, 19കാരിയെ കയറിപ്പിടിക്കുകയും ബലംപ്രയോഗിച്ച് ചുംബിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് 42കാരനെതിരെ കേസെടുത്തത്.

പുനെയിലാണ് സംഭവം. ഓര്‍ഡര്‍ അനുസരിച്ച് ഫുഡ് വിതരണം ചെയ്യാന്‍ എത്തിയപ്പോഴാണ് 42കാരന്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. വെള്ളം ചോദിച്ചതിന് ശേഷം തന്നെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് 19കാരിയുടെ പരാതിയില്‍ പറയുന്നു.

ഭക്ഷണം നല്‍കിയ ശേഷമാണ് ഫുഡ് ഡെലിവറി ജീവനക്കാരന്‍ വെള്ളം ചോദിച്ചത്. ജീവനക്കാരന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഗ്ലാസില്‍ വെള്ളം കൊടുത്തു. തുടര്‍ന്ന് വീട്ടുകാരെ കുറിച്ച് 42കാരന്‍ ചോദിക്കാന്‍ തുടങ്ങിയതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

കൂട്ടുകാര്‍ക്കൊപ്പമാണ് ഇവിടെ താമസിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍, അവര്‍ എവിടെയാണ് എന്ന് ചോദിച്ചു. അവര്‍ വീട്ടിലേക്ക് പോയിരിക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍ ഒരു ഗ്ലാസ് വെള്ളം കൂടി 42കാരന്‍ ചോദിച്ചതായി പെണ്‍കുട്ടി പറയുന്നു.താന്‍ ഒറ്റയ്ക്കാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് യുവാവ് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതെന്നും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് യുവാവ് വീണ്ടും വെള്ളം ചോദിച്ചു. വെള്ളം കൊണ്ടുവരാന്‍ തിരിഞ്ഞപ്പോള്‍ ഫുഡ് ഡെലിവറി ജീവനക്കാരന്‍ പിന്നില്‍ നിന്ന്് തന്നെ കയറിപ്പിടിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് ബലംപ്രയോഗിച്ച് തന്റെ കവിളില്‍ രണ്ടു തവണ ചുംബിച്ചതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് 42കാരന്‍ കടന്നുകളഞ്ഞു. 

ആദ്യം പരാതി നല്‍കാന്‍ മടിച്ചെങ്കിലും വാട്‌സ് ആപ്പില്‍ മെസേജ് ചെയ്ത് ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT