'അമേരിക്കയിലെ ബിസിനസ് ട്രിപ്പ് കഴിഞ്ഞാല്‍ ഉടന്‍ കല്യാണം'; മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം, യുവതിയുടെ 1.6 കോടി രൂപ തട്ടിയെടുത്തു

ആന്ധ്രാപ്രദേശില്‍ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതി 1.6 കോടി രൂപയുടെ തട്ടിപ്പിന് ഇരയായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതി 1.6 കോടി രൂപയുടെ തട്ടിപ്പിന് ഇരയായി. മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അജ്ഞാതനാണ് യുവതിയുടെ പണം തട്ടിയെടുത്തത്.

വിജയവാഡ സ്വദേശിനിയുടെ പണമാണ് നഷ്ടമായത്. അനുയോജ്യമായ വരനെ കണ്ടെത്താന്‍ വേണ്ടി യുവതി മാട്രിമോണിയല്‍ സൈറ്റില്‍ ഫോട്ടോ അപ്ലോഡ് ചെയ്തു. തുടര്‍ന്ന് മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് എന്ന് സ്വയം പരിചയപ്പെടുത്തി തട്ടിപ്പുകാരന്‍ യുവതിയുമായി അടുപ്പം ഉണ്ടാക്കാന്‍ ശ്രമം തുടങ്ങി.

ഫോണ്‍ കോളിലൂടെയും മെസേജുകളിലൂടെയും യുവതിയുടെ വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. അമേരിക്കയിലെ ബിസിനസ് ട്രിപ്പ് കഴിഞ്ഞാല്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അജ്ഞാതന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ കബളിപ്പിച്ചത്. 

യുവാവിനെ വിശ്വസിച്ച് യുവതി നിരവധി തവണകളായി 1.6 കോടി രൂപയാണ് തട്ടിപ്പുകാരന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. വലിയ തുക നഷ്ടമായതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായതായി യുവതി തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ യുവതി സൈബര്‍ പൊലീസില്‍ പരാതി നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com