India

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്; ബ്രിട്ടീഷ് പൗരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ കസ്റ്റഡി കാലാവധി നീട്ടി

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി കോപ്റ്റര്‍ ഇടപാട് കേസിലെ ഇടനിലക്കാരനായി അഴിമതി നടത്തി അറസ്റ്റിലായ ബ്രിട്ടീഷ് പൗരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ കസ്റ്റഡി കാലാവധി നീട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി കോപ്റ്റര്‍ ഇടപാട് കേസിലെ ഇടനിലക്കാരനായി അഴിമതി നടത്തി അറസ്റ്റിലായ ബ്രിട്ടീഷ് പൗരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ കസ്റ്റഡി കാലാവധി നീട്ടി. പ്രത്യേക കോടതിയുടെ നിര്‍ദേശ പ്രകാരമാണ് സിബിഐ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വയ്ക്കുന്നത്. 

അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിച്ച മിഷേലിന് വേണ്ടി റോസ്‌മേരി പട്രിസിയാണ് കോടതിയില്‍ ഹാജരായ അഭിഭാഷക. കസ്റ്റഡിയില്‍ ഇരിക്കെ ഇവരെ കാണുന്നതിനായി മിഷേലിന് അവസരം നല്‍കിയിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി സ്വിറ്റ്‌സര്‍ലന്‍ഡിലും ഇറ്റലിയിലുമായി മിഷേലിനായി ഹാജരാകുന്നത് താനാണെന്ന് അഭിഭാഷക വ്യക്തമാക്കി. കഴിഞ്ഞ ദിവസം മിഷേലിന്റെ ഒപ്പ്, കൈയെഴുത്ത് എന്നിവ പരിശോധിക്കാന്‍ കോടതി സിബിഐക്ക് അനുവാദം നല്‍കിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT