India

'നമോഭക്തി'യില്‍ ഒരുമിച്ച ദമ്പതികളുടെ 'അച്ഛേദിന്‍' അവസാനിക്കുന്നു ; ആത്മഹത്യയുടെ വക്കിലെന്ന് യുവതി

വിവാഹത്തിന് കാരണം മോദിയാണെന്ന കുറിപ്പോടെ 'നമോ' ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് : 'നമോഭക്തി'യില്‍ ഒരുമിച്ച ദമ്പതികളുടെ 'അച്ഛേദിന്‍' ഒരു മാസത്തിനകം തന്നെ അവസാനിക്കുന്നു. ഇരുവരും വിവാഹമോചനത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്ത് ജാംനഗര്‍ സ്വദേശി ജയ് ദേവും അല്‍പ്പിക പാണ്ഡെയുമാണ് മോദി ഭക്തി മൂത്ത് ഒരുമിച്ച് ജീവിക്കാന്‍ തയ്യാറായത്. 

വിവാഹത്തിന് കാരണം മോദിയാണെന്ന കുറിപ്പോടെ 'നമോ' ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കടുത്ത നമോ ഭക്തരായ ഇരുവരും ഡിസംബര്‍ 31 നാണ് വിവാഹിതരായത്.  

'നമോ' ടീഷര്‍ട്ട് ധരിച്ചെത്തിയ ഇരുവരുടെയും ചിത്രത്തിനൊപ്പം തങ്ങളെങ്ങനെ പ്രണയത്തിലായതെന്നും ജയ്‌ദേവ് കുറിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മോദിയെ പിന്തുണച്ച് ജയ്‌ദേവ് കമന്റിട്ടിരുന്നു. ആ കമന്റ് അല്‍പ്പിക ലൈക്ക് ചെയ്തതാണ് തങ്ങള്‍ കണ്ടുമുട്ടാന്‍ കാരണമെന്നായിരുന്നു ജയ്‌ദേവ് കുറിച്ചിരുന്നത്. 

എന്നാല്‍ ഇപ്പോള്‍ ഭര്‍ത്താവ് ജയദേവിനെതിരെ കടുത്ത പരാതിയുമായി രംഗത്തു വന്നിരിക്കുകയാണ് അല്‍പ്പിക. ജയദേവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നാണ് യുവതി ആരോപിക്കുന്നത്. ഇതിന് ജയദേവിന്റെ വീട്ടുകാര്‍ പിന്തുണ നല്‍കുകയാണ്. തനിക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും അനുവാദമില്ല. ഫോണ്‍ വരെ താന്‍ അറിയാതെ എടുത്ത് പരിശോധിക്കുന്നു. തന്റെ സ്വകാര്യതയെ വരെ ചോദ്യം ചെയ്യുന്നു.

താന്‍ ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുകയാണെന്നും അല്‍പ്പിക പാണ്ഡെ പറയുന്നു. 'നമോ' ടീ ഷര്‍ട്ട് ധരിച്ചുള്ള ചിത്രം തന്റെ അനുവാദമില്ലാതെ ജയ്‌ദേവ്, ബിജെപിയില്‍ സ്വാധീനം ഉറപ്പാക്കുന്നതിനായി ഭര്‍ത്താവ് ഉപയോഗിക്കുകയാണെന്നും അല്‍പ്പിക ആരോപിക്കുന്നു. സ്വന്തം വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് 18 കാരിയായ അല്‍പ്പിക, 29 കാരനായ ജയ്‌ദേവിനെ വിവാഹം കഴിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT