India

അജിത്ത് ഡോവലിന് കാബിനറ്റ് പദവി; ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ചുമതലയേറ്റു

ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നല്‍കിയ നിര്‍ണായക സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് കാബിനറ്റ് പദവി നല്‍കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന് കാബിനറ്റ് പദവി. ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നല്‍കിയ നിര്‍ണായക സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് കാബിനറ്റ് പദവി നല്‍കുന്നത്. രണ്ടാം എന്‍ഡിഎ സര്‍ക്കാരിലും ഉപദേഷ്ടാവായി തുടരുന്നതിന്റെ ഭാഗമായി അദ്ദേഹം ഇന്ന് ചുമതലകള്‍ ഏറ്റെടുത്തു. 

1968 ബാച്ചിലെ ഐപിഎസ് ഓഫീസറായ ഡോവല്‍ നേരത്തെ ഐബി തലവനായിരുന്നു. 2014ലാണ് അദ്ദേഹം ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായത്. 

2016ല്‍ ഉറി ആക്രമണമുണ്ടായതിന് പിന്നാലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താനുള്ള തീരുമാനം മുന്നോട്ടു വച്ചത് ഡോവലായിരുന്നു. പിന്നീട് പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന് പിന്നാലെ ബാലാക്കോട്ടില്‍ മിന്നലാക്രമണം നടത്താനുള്ള പദ്ധതിയും ഡോവലിന്റെ നേതൃത്വത്തിലായിരുന്നു നടപ്പാക്കിയത്. 

കീര്‍ത്തി ചക്ര പുരസ്‌കാരം നേടിയ രാജ്യത്തെ ആദ്യ പൊലീസ് ഓഫീസറാണ് അജിത്ത് ഡോവല്‍. 1988ലാണ് അദ്ദേഹം പുരസ്‌കാരത്തിന് അര്‍ഹനായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT