India

അഞ്ചുപേരൊഴിച്ച് ഗുജറാത്തിലെ എല്ലാ സ്ഥാനാര്‍ത്ഥികളും കോടീശ്വരര്‍

അഞ്ചുപേരൊഴിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസിലെയും ബിജെപിയിലെയും സ്ഥാനാര്‍ത്ഥികളെല്ലാം കോടീശ്വരര്‍. 

സമകാലിക മലയാളം ഡെസ്ക്

ഞ്ചുപേരൊഴിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസിലെയും ബിജെപിയിലെയും സ്ഥാനാര്‍ത്ഥികളെല്ലാം കോടീശ്വരന്‍മാര്‍. കോടീശ്വരന്‍മാരല്ലാത്ത അഞ്ചുപേരില്‍ നാലുപേരും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരും ഒരുലക്ഷത്തില്‍ താഴെ സ്വത്തുള്ളവരുമാണ്. ഒരുലക്ഷത്തില്‍ താഴെ സ്വത്തുള്ള സ്ഥാനാര്‍ത്ഥികളില്‍ മൂന്നുപേര്‍ കോണ്‍ഗ്രസും രണ്ടുപേര്‍ ബിജെപിയുമാണ്. 

കോണ്‍ഗ്രസ് നേതാവ് അംബാലാല്‍ പട്ടേലിന്റെ സ്വത്ത് 69.9 കോടിയാണ്. ബിജെപി നേതാവും നവസാരി എംപിയുമായ ചന്ദ്രകാന്ത് പട്ടേലിന്റെ സ്വത്ത് 44.6കോടിയാണ്. 

ജംനഗറില്‍ നിന്നുള്ള ബിജെപി പൂനം മദാം 42.7കോടിയുടെ സ്വത്ത് വിവരങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് അംബാലാല്‍ പട്ടേലിന് എതിരെ മെഹ്‌സാനയില്‍ നിന്ന് മത്സരിക്കുന്ന ബിജെപിയുടെ ശാരദാബെന്‍ പട്ടേലിന് 44കോടിയാണ് സ്വത്ത്. 

പോര്‍ബന്ദറില്‍ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി രമേഷ് ധദുക്കിന് 35.75കോടിയുടെ സ്വത്തുണ്ട്. 26 ലോക്‌സഭ സീറ്റുകളുള്ള ഗുജറാത്തില്‍ 573 സ്ഥാനാര്‍ത്ഥകളാണ് മത്സരിക്കുന്നത്. ഏപ്രില്‍ 23നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT