India

അഞ്ച് വര്‍ഷം പ്രായപൂര്‍ത്തിയാകാത്ത മകളെ തുടര്‍ച്ചയായി പീഡിപ്പിച്ചു; ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി; ജീവപര്യന്തം

14 വയസുള്ള അനുജത്തിയെയും പിതാവ് പീഡനത്തിനിരയാക്കിയതോടെയാണ് ഇരുവരും ഇക്കാര്യം അമ്മയെ അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ചുവര്‍ഷത്തോളം പീഡനത്തിനിരയാക്കിയ പിതാവിനെ ജീവപര്യന്തം ശിക്ഷിച്ച് കോടതി.ഛത്തീസ് ഗഢ് ദുര്‍ഗ് അതിവേഗ കോടതി സ്‌പെഷ്യല്‍ ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ ഒരു തരത്തിലുമുള്ള ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ശനിയാഴ്ചയാണ് ശിക്ഷ വിധിച്ചത്.

ഐപിസി 376 എബി വകുപ്പാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഇയാള്‍ 17 വയസുള്ള മകളെ പീഡിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 20,100 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത നിരപരാധികളായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതി ഇരയുടെ പിതാവുകൂടിയായ സ്ഥിതിക്ക് യാതൊരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി വ്യക്തമാക്കി.

ജൂണ്‍ 30നാണ് സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി ദുര്‍ഗിലെ പുല്‍ഗാവ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. അമ്മയ്‌ക്കൊപ്പമാണ് പെണ്‍കുട്ടിയെത്തിയത്. 2014 മുതല്‍ വീട്ടില്‍ വെച്ച് പിതാവ് പീഡനത്തിന് ഇരായാക്കി വരുന്നതായി പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനു പുറമെ പിതാവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. അതിനാല്‍ ഇക്കാര്യം പുറത്തു പറയാന്‍ ധൈര്യമുണ്ടായില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. 

14 വയസുള്ള അനുജത്തിയെയും പിതാവ് പീഡനത്തിനിരയാക്കിയതോടെയാണ് ഇരുവരും ഇക്കാര്യം അമ്മയെ അറിയിച്ചത്. രണ്ട് പെണ്‍കുട്ടികളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് വ്യത്യസ്ത കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.  ഇളയകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിന്റെ വിചാരണ അടുത്ത മാസം നടക്കുമെന്ന് വര്‍മ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT