പ്രതീകാത്മക ചിത്രം 
India

അടിച്ചുപൂസായി വിഷപ്പാമ്പിനെ വായിലാക്കി ; പാമ്പ് നേരെ അന്നനാളത്തിലേക്ക്, മദ്യപന് ദാരുണാന്ത്യം

മഹിപാല്‍ സിംഗ് എന്ന നാല്പതുകാരനാണ് ഗ്രാമീണരുടെ പ്രകോപനത്തില്‍ മതിമറന്ന് ജീവനുള്ള പാമ്പിനെ വിഴുങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  മദ്യലഹരിയില്‍ ജീവനുള്ള വിഷപ്പാമ്പിനെ വിഴുങ്ങിയ ആള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം. മഹിപാല്‍ സിംഗ് എന്ന നാല്പതുകാരനാണ് ഗ്രാമീണരുടെ പ്രകോപനത്തില്‍ മതിമറന്ന് ജീവനുള്ള പാമ്പിനെ വിഴുങ്ങിയത്. മദ്യപിച്ച് ലക്കുകെട്ട മഹിപാല്‍ നടന്നുവരുമ്പോള്‍, റോഡരികില്‍ കിടന്ന പാമ്പിനെ കണ്ടു. 

തുടര്‍ന്ന് ഇയാള്‍ പാമ്പിനെ എടുത്ത് കളിപ്പിക്കാന്‍ തുടങ്ങി. ഇതോടെ തടിച്ചുകൂടിയ ഗ്രാമീണര്‍ ഇയാളെ പ്രോല്‍സാഹിപ്പിക്കുകയും, ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ജനങ്ങളുടെ ശ്രദ്ധ കിട്ടിയ ആവേശത്തില്‍ മഹിപാല്‍ സിംഗ് വിഷപ്പാമ്പിനെ എടുത്ത് തലയില്‍ വെക്കുകയും ചെയ്തു. 

ഇതിനിടെ ഒരാള്‍ പാമ്പിനെ വായില്‍ വെക്കാമോ എന്ന് ചോദിച്ചു. ചോദ്യം കേട്ടപടി ലഹരി മൂത്ത മഹിപാല്‍ പാമ്പിനെ വായില്‍ വെച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുമ്പെ, എങ്ങനെയോ പാമ്പ് ഇയാളുടെ അന്നനാളത്തിലേക്ക് ഇറങ്ങിപ്പോയി. 

വീട്ടിലെത്തിയ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നിരവധി തവണ ഛര്‍ദിച്ചെങ്കിലും പാമ്പ് മാത്രം പുറത്തുവന്നില്ല. നാലു മണിക്കൂറിനകം ഇയാള്‍ മരിക്കുകയായിരുന്നു. വിഷബാധയാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT