India

അടുക്കളയിലേക്ക് വരാന്‍ പറഞ്ഞു, 35കാരിയെ ഫിനോയില്‍ നിര്‍ബന്ധിച്ചു കുടിപ്പിച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിനെതിരെ കേസ്

ഭര്‍ത്താവ് ഫിനോയില്‍ കുടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി ഭാര്യയുടെ പരാതി

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഭര്‍ത്താവ് ഫിനോയില്‍ കുടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി ഭാര്യയുടെ പരാതി. അവശനിലയില്‍ കണ്ട അമ്മയെ മകന്‍ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ച കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അഹമ്മദാബാദില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. രണ്ടു കുട്ടികളുടെ അമ്മയായ 35കാരിയോട് എന്താണ് ചെയ്യുന്നതെന്ന് ഭര്‍ത്താവ് ചോദിച്ചു. അത്താഴത്തിനുളള പച്ചക്കറി അരിയുകയാണെന്ന് മറുപടി നല്‍കി. അടുക്കളയിലേക്ക് വരാന്‍ ഭര്‍ത്താവ് ഭാര്യയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് അടുക്കളയില്‍ എത്തിയ തന്നെ നിര്‍ബന്ധിച്ച് ഫിനോയില്‍ കുടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന് ഭാര്യ പരാതിയില്‍ പറയുന്നു.

തന്നെ കയറി പിടിച്ച ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഫിനോയില്‍ കുടിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഭാര്യയെ അവിടെ ഉപേക്ഷിച്ച് ഭര്‍ത്താവ് വീട് വിട്ടുപോയതായി ഭാര്യ പറയുന്നു. തുടര്‍ന്ന് അവശയായി കണ്ട തന്നെ മകന്‍ രക്ഷിക്കുകയായിരുന്നു. 35കാരിയുടെ സഹോദരനെ വിളിച്ച് വരുത്തി ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.  ഉപേക്ഷിക്കുമെന്ന് പറഞ്ഞ് നിരന്തരം ഭര്‍ത്താവ് ഭീഷണിപ്പെടുത്തുകയും ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം