India

അടുത്ത ഏപ്രിലില്‍ സൈനിക സ്‌കൂളുമായി ആര്‍എസ്എസ്; സംഘടനയുടെ പുതിയ നീക്കം 

അടുത്ത വര്‍ഷത്തോടെ സൈനിക സ്‌കൂള്‍ ആരംഭിക്കാനൊരുങ്ങി ആര്‍എസ്എസ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ സൈനിക സ്‌കൂള്‍ ആരംഭിക്കാനൊരുങ്ങി ആര്‍എസ്എസ്. സൈനികവിഭാഗങ്ങളില്‍ ഉദ്യോഗസ്ഥരാകാനുളള  പരിശീലനമാകും കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്ന് ലഭിക്കുക. 

ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാ ഭാരതിക്കാണ് സ്‌കൂള്‍ നടത്തിപ്പ് ചുമതല. മുന്‍ ആര്‍എസ്എസ് സര്‍സംഘ്ചാലക് രാജേന്ദ്ര സിങ്ങിനോടുള്ള ആദരസൂചകമായി രാജു ഭയ്യ സൈനിക് വിദ്യാ മന്ദിര്‍ എന്നാണ് സ്‌കൂളിന് പേര് നല്‍കിയിരിക്കുന്നത്. രാജേന്ദ്ര സിങ്ങിന്റെ ജന്മസ്ഥലമായ ഉത്തര്‍പ്രദേശിലെ ബുലന്ത്‌സഹറിലാകും സ്‌കൂള്‍ പ്രവര്‍ത്തിക്കുക. 

ആണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂളില്‍ സിബിഎസ്ഇ സിലബസ് അനുസരിച്ചാണ് പഠിപ്പിക്കുക. നാലാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലാണ് പ്രവേശനം. ഏപ്രിലില്‍ ക്ലാസുകള്‍ തുടങ്ങും. അടുത്ത മാസം മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങുമെന്ന് വിദ്യാ ഭാരതി മേഖലാ കണ്‍വീനര്‍ അജയ് ഗോയല്‍ പറഞ്ഞു. ഭാവിയില്‍ രാജ്യത്തിന്റെ മറ്റു സ്ഥലങ്ങളിലും സമാനമായ വിദ്യാലയങ്ങള്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടക്കത്തില്‍ നാലാം ക്ലാസില്‍ 160 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കുക. വീരമൃത്യു വരിച്ച സൈനികരുടെ മക്കള്‍ക്ക് 56 സീറ്റുകള്‍ സംവരണം ചെയ്തിട്ടുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ