India

അതിരുവിട്ട ക്രൂരത!; ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ പിന്നില്‍ നായയെ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു; ( വീഡിയോ) 

നായയെ ക്രൂരമായി കൊന്ന സംഭവത്തില്‍ മൃഗസംരക്ഷണ നിയമപ്രകാരം കാറിന്റെ ഉടമസ്ഥനെ അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ പിന്നില്‍ നായയെ കെട്ടിവലിക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നായയെ ക്രൂരമായി കൊന്ന സംഭവത്തില്‍ മൃഗസംരക്ഷണ നിയമപ്രകാരം കാറിന്റെ ഉടമസ്ഥനെ അറസ്റ്റ് ചെയ്തു. 

രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ പിന്നില്‍ നായയെ കെട്ടിയിട്ട് റോഡിലൂടെ വലിക്കുന്ന ക്രൂര ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെ കാറിന്റെ ഉടമയായ ബാബു ഖാന്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സോഷ്യല്‍മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ കോടതി പീന്നിട് ജാമ്യത്തില്‍ വിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT