India

അതിര്‍ത്തി മാറ്റിവരയ്ക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ല; പാകിസ്ഥാന് പ്രധാനമന്ത്രിയുടെ താക്കീത്

ഇന്ത്യ-പാക് അതിര്‍ത്തി പ്രശ്‌നത്തില്‍ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തി പ്രശ്‌നത്തില്‍ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തി മാറ്റി വരയ്ക്കാനുള്ള പാകിസ്ഥാന്റെ ശ്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാന്‍ എല്ലാ കാലത്തും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും ദേശീയ സുരക്ഷയില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മോദി വ്യക്തമാക്കി. കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ജവാന്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിന്റെ പേരില്‍ ദീര്‍ഘകാലമായി പാകിസ്ഥാന്‍ ഇന്ത്യയെ കബളിപ്പിക്കുകയാണ്. വാജ്‌പേയുടെ സമാധാന ആഹ്വാനം പാകിസ്ഥാന്‍ നിരസിച്ചിരുന്നു. മനുഷത്വ സംരക്ഷകരായാണ് ലോകം മുഴുവന്‍ ഇന്ത്യന്‍ സേന അറിയപ്പെടുന്നത്. ഇന്ത്യ ഒരു കാലത്തും പ്രകോപനത്തിന്റെ പാത സ്വീകരിച്ചിട്ടില്ല. എന്നാല്‍, ചില രാജ്യങ്ങള്‍ ഭീകരവാദത്തെ പ്രോത്സഹിപ്പിക്കുന്നുണ്ട്.-അദ്ദേഹം പറഞ്ഞു. 

സൈന്യത്തെ ആധുനികവല്‍ക്കരിക്കുന്നതിനാണ് രാജ്യം പ്രഥമ പരിഗണന നല്‍കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി പ്രതിരോധ മേഖല സ്വകാര്യ മേഖലക്കായി തുറന്നു കൊടുത്തിട്ടുണ്ട്. എല്ലാ അര്‍ത്ഥത്തിലും സര്‍ക്കാര്‍ രാജ്യത്തെ സംരക്ഷിക്കും. അതിര്‍ത്തി ഗ്രാമങ്ങള്‍ നവീകരിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കും. രാജ്യം സുരക്ഷിതമാണെങ്കില്‍ മാത്രമേ വികസനം സാധ്യമാകുകയുള്ളു. നമ്മുടെ ഭരണഘടന വിഭജനത്തിന്റെതല്ലെന്നും മോദി വ്യക്തമാക്കി.

ജവാന്മാരുടെ ത്യാഗം യുവാക്കള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുന്നത്. രക്ത സാക്ഷികളെ രാജ്യം ഒരിക്കലും മറക്കില്ല. കാര്‍ഗില്‍ യുദ്ധം അച്ചടക്കത്തിന്റെയും ക്ഷമയുടെയും കൂടി വിജയമാണ്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരല്ല രാജ്യമാണ് യുദ്ധത്തില്‍ പങ്കെടുത്തത്. നമ്മുടെ ഭാവിക്കായാണ് ജവാന്മാര്‍ അവരുടെ ജീവന്‍ നല്‍കിയത്. കാര്‍ഗില്‍ യുദ്ധ സമയത്ത് താനിവിടെ സന്ദര്‍ശിച്ചിരുന്നുവെന്നും ആ യാത്ര ഒരു തീര്‍ത്ഥാടനം പോലെയായിരുന്നുവെന്നും മോദി പറഞ്ഞു.

രാജ്യത്തെ പിന്തുണച്ചതിന് ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദിയറിയിച്ചു. സൈനികര്‍ക്കും കുടുംബങ്ങള്‍ക്കുമായി നിരവധി പദ്ധതി ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. ദേശീയ യുദ്ധസ്മാരകങ്ങളും സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം