India

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം; അഞ്ചു പേരെ വെടിവച്ചുകൊന്നു, ആയുധങ്ങള്‍ കണ്ടെടുത്തു

പുലര്‍ച്ചെ അഞ്ചു മണിയോടെ സംശയകരമായ നീക്കം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നു ബിഎസ്എഫ് പരിശോധന നടത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഞ്ചാബ് അതിര്‍ത്തി വഴി ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചു പേരെ ബിഎസ്എസ് വെടിവച്ചു വീഴ്ത്തി. ഇവരില്‍ നിന്ന് എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. താന്‍ തരണ്‍ ജില്ലയിലാണ് സംഭവം.

ദാല്‍ ഗ്രാമത്തിനു സമീപം അതിര്‍ത്തിയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. പുലര്‍ച്ചെ അഞ്ചു മണിയോടെ സംശയകരമായ നീക്കം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നു ബിഎസ്എഫ് പരിശോധന നടത്തുകയായിരുന്നു. ഇവര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കു കയറാന്‍ ശ്രമിക്കുകയാണെന്നു കണ്ടതോടെ സേനാംഗങ്ങള്‍ വെടിയുതിര്‍ത്തു.

പിന്നീട് നടത്തിയ തിരച്ചിലിലാണ് അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇവര്‍ പാകിസ്ഥാനികളാണോയെന്നു പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ഒരു എകെ 47 റൈഫിളും ഒരു പിസ്റ്റളുമാണ് സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍