India

അത് തെറ്റായ പ്രചാരണം ; മെയ് മൂന്ന് വരെ ഒരു സ്‌പെഷ്യല്‍ ട്രെയിനുമില്ലെന്ന് റെയിൽവേ ; ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ പണവും തിരികെ ലഭിക്കും

ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ ടിക്കറ്റ് റദ്ദാക്കേണ്ട കാര്യമില്ല. ഓട്ടോമാറ്റിക് ആയി തന്നെ അത് റദ്ദായിക്കൊള്ളും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി  രാജ്യവ്യാപക ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍,  ഇക്കാലയളവില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് റെയില്‍വേ. സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടെന്ന രീതിയില്‍ വ്യാപക പ്രചാരണം നടന്നുവരുന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ വിശദീകരണം.

പ്രത്യേക ട്രെയിന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന വ്യാപക പ്രചരണത്തെ തുടര്‍ന്ന് മുംബൈയിലെ ബാന്ദ്രയില്‍ ആയിരകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ സംഘടിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ പ്രചാരണം നടന്നുവരുന്നുണ്ട്.

മെയ് മൂന്നുവരെ എല്ലാ യാത്രാ ട്രെയിനുകളും പൂര്‍ണ്ണമായും റദ്ദാക്കി. അതുവരെയുള്ള ട്രെയിനുകള്‍ക്ക് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ പണവും തിരികെ ലഭിക്കുമെന്ന് ഐആര്‍സിടിസി അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ ടിക്കറ്റ് റദ്ദാക്കേണ്ട കാര്യമില്ല. ഓട്ടോമാറ്റിക് ആയി തന്നെ അത് റദ്ദായിക്കൊള്ളും. നേരത്തെ ടിക്കറ്റ് റദ്ദാക്കിയവര്‍ക്കും മുഴുവന്‍ തുക തിരികെ ലഭിക്കുമെന്ന് അധിക‌ൃതർ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

'കേരളത്തിലെ സ്ത്രീത്വത്തിന്റെ പ്രതിനിധി'; വന്ദേമാതരം ആലപിച്ച പെൺകുട്ടിയെ ചേർത്തു പിടിച്ച് രാ​ഹുൽ ​ഗാന്ധി (വിഡ‍ിയോ)

'പിരിച്ച പണത്തിന് കണക്കില്ലേ? ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്ത് നൽകി? കോൺ​ഗ്രസിന് മറുപടി വോട്ടർമാർ തന്നെ തരും'

ലൈസൻസില്ലാത്ത ടാക്സികൾക്ക് 5,000 ദിർഹം പിഴ, വാഹനം കണ്ടുകെട്ടൽ; നിയമം കർശനമാക്കി ദുബൈ ആർ ടിഎ

ജുറേലും യശസ്വിയും റോയൽസിനെ 'ചാർജാക്കി'! ഗുജറാത്തിന് മുന്നില്‍ 211 റണ്‍സ് ലക്ഷ്യം

SCROLL FOR NEXT