India

'അദ്ദേഹത്തിന് നല്ലത് എന്താണോ ദൈവം അതു ചെയ്യട്ടെ'; പ്രണബ് മുഖര്‍ജിക്കായി പ്രാര്‍ഥനയുമായി മകള്‍

'അദ്ദേഹത്തിന് നല്ലത് എന്താണോ ദൈവം അതു ചെയ്യട്ടെ'; പ്രണബ് മുഖര്‍ജിക്കായി പ്രാര്‍ഥനയുമായി മകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശസ്ത്രക്രിയയ്ക്കു ശേഷം അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കായി പ്രാര്‍ഥനയുമായി മകള്‍ ശര്‍മിഷ്ഠ ട്വിറ്ററില്‍. അദ്ദേഹത്തിന് നല്ലത് എന്താണോ അതു ദൈവം ചെയ്യട്ടെയെന്ന് ശര്‍മിഷ്ഠ മുഖര്‍ജി കുറിച്ചു.

''കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു. അന്നാണ് അച്ഛന്‍ ഭാരതരത്‌ന സ്വീകരിച്ചത്. കൃത്യം ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹം ഗുരുതരമായ അസുഖബാധിതന്‍ ആയിരിക്കുന്നു. അദ്ദേഹത്തിന് നല്ലത് എന്താണോ അതു ദൈവം ചെയ്യട്ടെ. സന്തോഷവും സന്താപവും ഒരുപോലെ സ്വീകരിക്കുന്നതിനുള്ള കരുത്ത് എനിക്കുണ്ടാവട്ടെ'' -ശര്‍മിഷ്ഠ മുഖര്‍ജി എഴുതി.

മസ്തിഷ്‌കത്തിലെ ശസ്ത്രക്രിയയ്ക്കു ശേഷം മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നാണ് ഡോക്ടര്‍മാര്‍ ഇന്നലെ വൈകിട്ട് അറിയിച്ചത്. അദ്ദേഹം വെന്റിലേറ്റര്‍ സഹായത്തിലാണ് കഴിയുന്നത്. സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചത്.

ഡല്‍ഹി ആര്‍മി ആശുപത്രിയിലാണ്, 84കാരനായ പ്രണബ് മുഖര്‍ജി ചികിത്സയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

SCROLL FOR NEXT