India

അധിക വിരലുകള്‍ വിവാഹത്തിന് തടസ്സം; ആറാം വിരല്‍മുറിച്ച് ചാണകം തേച്ചു; നവജാതശിശു രക്തംവാര്‍ന്നു മരിച്ചു

അധിക വിരലുകള്‍ വിവാഹത്തിന് തടസ്സം - ആറാം വിരല്‍മുറിച്ച് ചാണകം തേച്ചു -നവജാതശിശു രക്തംവാര്‍ന്നു മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഖണ്ട് വ: മധ്യപ്രദേശിലെ ഗോത്രഗ്രാമത്തില്‍ കൈകാലുകളില്‍ ആറ് വിരലുമായി ജനിച്ച പെണ്‍കുഞ്ഞിന്റെ വിരലുകള്‍ അമ്മ മുറിച്ചുമാറ്റി. രക്തസ്രാവം മൂലം മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടി മരിച്ചു. കുട്ടി വിവാഹിതയാകുന്നതിന് അധികവിരലുകള്‍ തടസ്സമാകുമെന്ന് ഭയന്നാണ് അമ്മ വിരലുകള്‍ മുറിച്ചുമാറ്റിയതെന്ന് പൊലീസ് പറഞ്ഞു.അന്ധവിശ്വാസവും ഇതിന് പ്രേരിപ്പിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. സ്ത്രീയെ അറസ്റ്റു ചെയ്തിട്ടില്ല.

സുന്ദര്‍ദേവ് ഗ്രാമത്തില്‍ താരാഭായ് എന്ന സ്ത്രീക്ക് ഡിസംബര്‍ 22നാണ് ഇരുകൈകളിലും കാലുകളിലും ആറ് വിരലുകളുമായി കുഞ്ഞ് ജനിച്ചത്. തുടര്‍ന്ന് താരാഭായ് കുഞ്ഞിന്റെ നാല് വിരലുകള്‍ മുറിച്ചുമാറ്റി മുറിവുകളില്‍ ചാണകം തേച്ചു. കുഞ്ഞുമരിച്ചതോടേ മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ പരിശോധനയ്ക്കായി മൃതദേഹം പുറത്തെടുത്തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പോസ്റ്റ് മോര്‍ട്ടം നടത്തിയെന്നും ഫലം വന്ന ശേഷം അടുത്ത നടപടിയിലേക്ക് കടക്കുമെന്നും എസ് പി പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍