India

അധ്യാപകര്‍ കുട്ടികളെ വീട്ടിലേക്ക് ക്ഷണിക്കരുത്;അനുമതിയില്ലാതെ ഒരുമിച്ച് യാത്ര ചെയ്യരുത്‌; ഉത്തരവുമായി സര്‍വകലാശാല

ലൈംഗിക ചൂഷണം തടയുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ വീട്ടിലേക്ക് ക്ഷണിക്കുന്നത് വിലക്കി മദ്രാസ് സര്‍വകലാശാലയുടെ സര്‍ക്കുലര്‍. ലൈംഗിക ചൂഷണം തടയുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശം. അനുമതിയില്ലാതെ  അധ്യാപകര്‍ വീട്ടിലേക്ക് ക്ഷണിക്കുന്നത് ലൈംഗിക പീഡനത്തിനെതിരായ നിയമത്തിന് കീഴില്‍ വരുമെന്നും സര്‍വകലാശാല രജിസ്റ്റര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 

അധ്യാപകരുടെ വീടുകളില്‍ വിദ്യാര്‍ത്ഥികളെ താമസിപ്പിക്കുന്നതിനും അനുമതി കൂടാതെ ഒരുമിച്ച്  യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്. 

സര്‍വകലാശാലയെ വനിതാ സൗഹൃദമാക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കുന്നു. എന്നാല്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന പരാതിയുമായി ചില അധ്യാപകര്‍ രംഗത്തെത്തി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ