India

കോവിഡ‍് മരുന്ന് കരിഞ്ചന്തയിൽ; അഞ്ചര ലക്ഷം രൂപയുടെ കോവിഡ് മരുന്നുമായി സഹോദരന്‍മാര്‍ പിടിയില്‍

കോവിഡ‍് മരുന്ന് കരിഞ്ചന്തയിൽ; അഞ്ചര ലക്ഷം രൂപയുടെ കോവിഡ് മരുന്നുമായി സഹോദരന്‍മാര്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന അന്റിവൈറല്‍ ഇന്‍ജക്ഷനായ റെംഡിസിവിറടക്കമുള്ള മരുന്നുകള്‍ അനധികൃതമായി വില്‍പ്പനയ്‌ക്കെത്തിച്ച രണ്ട് പേര്‍ പിടിയില്‍. ഇവരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മരുന്നും പിടികൂടി. ഉത്തര മേഖല ടാസ്‌ക് ഫോഴ്‌സ്, ഡ്രഗ് ഇന്‍സ്പക്ടര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി മരുന്ന് പിടിച്ചെടുത്തത്. 

കരിചന്തയില്‍  വില്‍ക്കാനായി എത്തിച്ച 5,50,000 രൂപയുടെ മരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഹൈദരാബാദിന് സമീപമുള്ള ചില്‍ക്കല്‍ഗുഡ, രാംഗോപാല്‍പേട്ട് എന്നിവിടങ്ങളില്‍ നടന്ന പരിശോധനയിലാണ് മരുന്നുകള്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍മാരായ സുനില്‍ അഗര്‍വാള്‍, സോനു അഗര്‍വാള്‍ എന്നിവരാണ് പിടിയിലായത്. 100എംജിയുടെ റെംഡിസിവിര്‍ ഇന്‍ജക്ഷന്‍ നാലെണ്ണം, ഫാബിഫഌ 200 എംജിയുടെ 30 സ്ട്രിപ്പുകള്‍ (ഓരോ സ്ട്രിപ്പിലും 35 ഗുളികകള്‍), ചൈനീസ് നിര്‍മിത പള്‍സ് ഒക്‌സിമെറ്റേഴ്‌സിന്റെ 135 പായ്ക്കറ്റുകള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 

ചില്‍ക്കല്‍ഗുഡയില്‍ മരുന്ന് വ്യാപാരം നടത്തുന്നവരാണ് സഹോദരന്‍മാരായ ഇരുവരുമെന്ന് പൊലീസ് പറയുന്നു. കോവിഡ് വ്യാപനം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പരമാവധി ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് പ്രതികള്‍ അനധികൃതമായി ഇത്തരത്തില്‍ മരുന്നെത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അവശ്യ മരുന്നുകള്‍ കരിചന്തയില്‍ വിറ്റ് അനധികൃത പണം സമ്പാദനമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 

അംഗീകൃത സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മാത്രം വില്‍ക്കാന്‍ അവകാശമുള്ള മരുന്നുകളാണ് ഇരുവരും വില്‍പ്പനയ്ക്കായി എത്തിച്ചത്. ഇക്കാര്യം ഇവര്‍ എത്തിച്ച പായ്ക്കറ്റുകളില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. രോഗിയുടേയും അടുത്ത ബന്ധുവിന്റേയും പരിശോധിക്കുന്ന ഡോക്ടറുടേയും സമ്മതത്തോടെ മാത്രമേ റെംഡിസിവിര്‍ ഉപയോഗിക്കാന്‍ പാടുള്ളു. ഇക്കാര്യം ഒപ്പിട്ട് വാങ്ങിയ ശേഷമാണ് മരുന്ന് കോവിഡ് രോഗിയില്‍ പ്രയോഗിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT