India

അനാഥ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് അടിച്ചുകയറ്റി

കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റി. കുടല്‍മാല പുറത്തുവന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്‌ 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: അനാഥ യുവതിക്ക് നേരെ കൊല്‍ക്കത്തയില്‍ ഡല്‍ഹി മോഡല്‍ കൂട്ടബലാത്സംഗം.ബംഗാളില്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റി. കുടല്‍മാല പുറത്തുവന്ന നിലയില്‍ പാലത്തിന് ചുവട്ടില്‍ കണ്ടെത്തിയ ഇരുപതുകാരിയായ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലാക്കി.  മാല്‍ഡ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവതി രണ്ടു ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

ശിവരാത്രി ദിനത്തിലാണ് സംഭവം നടന്നത്. ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി മേള കണ്ട് മടങ്ങവെയായിരുന്നു ക്രൂരപീഡനത്തിനിരയായത്. തന്നെ ആക്രമിച്ചവരുടെ പേര് വിവരങ്ങള്‍ യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവതി ക്രൂരമായ ആക്രമണത്തിന് വിധേയായിട്ടുണ്ടെന്ന് ഡോക്ടര്‍മാരും പറയുന്നു

യുവതിയെ പീഡിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യവുമായി വനിതാ  സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മമതാ ബാനര്‍ജി സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷയൊരുക്കുന്നതില്‍ ശ്രദ്ധിക്കുന്നില്ലന്നും മറ്റുകാര്യങ്ങളിലാണ് ശ്രദ്ധയെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. കൊടും ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ക്രിമിനലുകള്‍  അഴിഞ്ഞാടുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT