India

അനുനയ നീക്കവുമായി അമിത് ഷാ; ഇടഞ്ഞു നിൽക്കുന്ന അ​ദ്വാനിയേയും ജോഷിയേയും കണ്ടു

തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇടഞ്ഞ് നിൽക്കുന്ന മുതിര്‍ന്ന നേതാക്കളായ എൽകെ അദ്വാനിയേയും മുരളി മനോഹർ ജോഷിയേയും അനുനയിപ്പിക്കാനുള്ള ശ്രമവുമായി അമിത് ഷാ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇടഞ്ഞ് നിൽക്കുന്ന മുതിര്‍ന്ന നേതാക്കളായ എൽകെ അദ്വാനിയേയും മുരളി മനോഹർ ജോഷിയേയും അനുനയിപ്പിക്കാനുള്ള ശ്രമവുമായി അമിത് ഷാ. ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെ  മുരളി മനോഹര്‍ ജോഷിയുടെ വീട്ടിലെത്തി അമിത് ഷാ കൂടികാഴ്ച നടത്തി. മുക്കാൽ മണിക്കൂറോളം ഇരുവരും തമ്മിലുള്ള ചർച്ച നടത്തി. പിന്നാലെ എൽ കെ അദ്വാനിയെയും അമിത് ഷാ കണ്ടു. 

അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. തുടര്‍ന്ന് മുരളി മനോഹര്‍ ജോഷി അതൃപ്തി അനുയായികളിലൂടെ പുറത്തുവിടുകയും ചെയ്തു. വാരാണസിയിൽ മോദിക്കെതിരെ പ്രതിപക്ഷ പൊതു സ്ഥാനാര്‍ത്ഥിയായി മുരളി മനോഹര്‍ ജോഷിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ ഇരു നേതാക്കളുമായും കൂടികാഴ്ച നടത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം