India

അനുമതി നല്‍കിയില്ല; രാജ്ഘട്ടിലെ ധര്‍ണ മാറ്റി കോണ്‍ഗ്രസ്

ദേശീയ പൗരത്വ നിയമഭേദഗതിക്ക് എതിരെ കോണ്‍ഗ്രസ് ഞായറാഴ്ച നടത്താനിരുന്ന പ്രതിഷേധ ധര്‍ണ തിങ്കളാഴ്ചത്തേക്ക് മാറ്റി.

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതിക്ക് എതിരെ കോണ്‍ഗ്രസ് ഞായറാഴ്ച നടത്താനിരുന്ന പ്രതിഷേധ ധര്‍ണ തിങ്കളാഴ്ചത്തേക്ക് മാറ്റി. രാജ്ഘട്ടില്‍ നടത്താനിരുന്ന ധര്‍ണയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പരിപാടി മാറ്റിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ എട്ടുവരെയാണ് ധര്‍ണ നടത്താന്‍ തീരുമാനിച്ചിരുന്നത്. ധര്‍ണയില്‍ എഐസിസി ജനറല്‍ അധ്യക്ഷ സോണിയ ഗാന്ധി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, വയനാട് എംപി രാഹുല്‍ ഗാന്ധി എന്നിവര്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. 

ദേശീയ പൗരത്വ നിയമ പ്രതിഷേധം ശക്തിയാര്‍ജിച്ചപ്പോള്‍ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിന് പോയ രാഹുല്‍ ഗാന്ധി, തിരിച്ചെത്തിയതിന് ശേഷം പങ്കെടുക്കുന്ന പരിപാടിയാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി