പ്രതീകാത്മക ചിത്രം 
India

അനുവാദമില്ലാതെ ടോയ്‌ലെറ്റില്‍ കയറി, സ്ത്രീ ഒച്ചവെച്ചു; സംഘം ചേര്‍ന്ന് ആക്രമണം, നിലത്തുവീണ 25കാരന്‍ തുടയില്‍ മദ്യക്കുപ്പി തറച്ചുകയറി മരിച്ചു

അനുവാദമില്ലാതെ ടോയ്‌ലെറ്റില്‍ കയറിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരു സംഘം ആളുകളുമായുളള അടിപിടിയില്‍ നിലത്തുവീണ് തുടയില്‍ മദ്യക്കുപ്പി തറച്ചുകയറി യുവാവിന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അനുവാദമില്ലാതെ ടോയ്‌ലെറ്റില്‍ കയറിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരു സംഘം ആളുകളുമായുളള അടിപിടിയില്‍ നിലത്തുവീണ് തുടയില്‍ മദ്യക്കുപ്പി തറച്ചുകയറി യുവാവിന് ദാരുണാന്ത്യം. മദ്യക്കുപ്പി തുടയില്‍ തറച്ചുകയറി രക്തം വാര്‍ന്നൊലിച്ച യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡല്‍ഹി ന്യൂ അശോക് നഗറില്‍ വെളളിയാഴ്ച രാത്രിയാണ് സംഭവം. കൂട്ടുകാരനെ കാണാന്‍ കെട്ടിടത്തില്‍ എത്തിയതാണ് 25കാരനെന്ന് പൊലീസ് പറയുന്നു. കൂട്ടുകാരനൊപ്പം ടെറസില്‍ ഇരുന്ന് മദ്യപിച്ച ശേഷം വീട്ടിലേക്ക് തിരിച്ചുപോകുന്ന വഴിയാണ് ആക്രമണം ഉണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ എത്തിയ മനീഷ് യാദവ് ടോയ്‌ലെറ്റില്‍ കയറിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അനുവാദമില്ലാതെ ടോയ്‌ലെറ്റില്‍ കയറിയത് ചോദ്യം ചെയ്യുകയും ഇത് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു.

യാദവ് ടോയ്‌ലെറ്റില്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ട താഴത്തെ നിലയിലെ ഒരു സ്ത്രീ ഒച്ചവെച്ചു. ഇതുകേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് യാദവിനെ ആക്രമിച്ചത്. അഞ്ചോ ആറോ പേര്‍ ചേര്‍ന്ന് യാദവിനെ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അടിപിടിക്കിടെ, യാദവ് നിലത്തുവീണു. പോക്കറ്റിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി തുടയില്‍ തറച്ചുകയറിയതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.

ഇടത് തുടയിലാണ് മദ്യക്കുപ്പി തറച്ചുകയറിയത്. തുടര്‍ന്ന് രക്തം വാര്‍ന്നൊഴുകി.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികള്‍ക്കെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT