India

അന്യായ തടങ്കല്‍ : ഹാഥ്‌രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി

കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും, ഇടപെടാനാകില്ലെന്നും ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്

അലഹാബാദ് : ഹാഥ് രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ നിയമവിരുദ്ധമായി തടഞ്ഞു വെച്ചിരിക്കുകയാണെന്ന ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി. പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ദളിത് സംഘടനയായ അഖില ഭാരതീയ വാല്‍മീകി മഹാപഞ്ചായത്ത് ആണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. 

പെണ്‍കുട്ടിയുടെ കുടുംബത്തെ ഗ്രാമത്തിന് പുറത്തു പോകാന്‍ സമ്മതിക്കാതെ പൊലീസും ഭരണകൂടവും അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണ് എന്നാണ് ഹര്‍ജിയിലെ ആരോപണം. എന്നാല്‍ കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും, അതിനാല്‍ ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. 

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടൈന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ 14 നാണ് ഹാഥ് രസില്‍ ദളിത് പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായത്. തുടര്‍ന്ന് ഡല്‍ഹിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. യുവതിയുടെ മൃതദേഹം രാത്രി തന്നെ പൊലീസ് സംസ്‌കരിച്ചത് വിവാദമായിരുന്നു. കേസില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT