ഫയല്‍ ചിത്രം 
India

അമിതാഭ് കാന്ത് മോദി ടീമിലേക്ക്; പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായേക്കും

അമിതാഭ് കാന്ത് മോദി ടീമിലേക്ക്; പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായേക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായേക്കും. ഇതു സംബന്ധിച്ച തീരുമാനം വൈകാതെയുണ്ടാവുമെന്ന് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു.  നിലവില്‍ നീതി ആയോഗിന്റെ സിഇഒ ആണ് അമിതാഭ് കാന്ത്. 

തലശ്ശേരി സബ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അമിതാഭ് കാന്ത് കോഴിക്കോട് കലക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സംസ്ഥാന ടൂറിസം സെക്രട്ടറിയായിരിക്കെ അമിതാഭ് കാന്താണ് 'കേരളം ദൈവത്തിന്റെ സ്വന്തം നാട്' എന്ന ക്യാംപയ്‌നു തുടക്കമിട്ടത്. പിന്നീട് കേന്ദ്ര ടൂറിസം സെക്രട്ടറിയായി നിയമിതനായ അദ്ദേഹം  'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചു. 

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിതനായാല്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത്ത് ഡോവലിന് ശേഷം കേരള കേഡറില്‍ നിന്ന് പ്രധാനമന്ത്രിയുടെ ടീമിലെത്തുന്ന ഉദ്യോഗസ്ഥനാവും അമിതാഭ് കാന്ത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT