ചിത്രം: പിടിഐ 
India

അമിത് ഷാ ഇന്ത്യയുടെ യഥാര്‍ഥ ഉരുക്കു മനുഷ്യന്‍: മുകേഷ് അംബാനി

നിങ്ങളെപ്പോലൊരു നേതാവിനെ ലഭിച്ചതിലൂടെ ഇന്ത്യ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യയുടെ ഉരുക്കുമനുഷ്യനാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. അമിത് ഷാ യഥാര്‍ഥ കര്‍മയോഗിയാണെന്നും മുകേഷ് അംബാനി വിശേഷിപ്പിച്ചു. പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്‌സിറ്റി ബിരുദ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു അംബാനിയുടെ പ്രശംസ.

''അമിത് ഭായി, നിങ്ങളാണ് യഥാര്‍ഥ കര്‍മയോഗി, വാസ്തവത്തില്‍ നിങ്ങളാണ് രാജ്യത്തിന്റെ ഉരുക്കു മനുഷ്യന്‍. നിങ്ങളെപ്പോലൊരു നേതാവിനെ ലഭിച്ചതിലൂടെ  ഇന്ത്യ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു'' മുകേഷ് അംബാനി പറഞ്ഞു. 

ഇന്ത്യ ഇപ്പോള്‍ സുരക്ഷിത കരങ്ങളിലാണെന്ന് മുകേഷ് അംബാനി അഭിപ്രായപ്പെട്ടു. ''അഭിലാഷങ്ങളുടെ തോത് ഒരിക്കലും കുറച്ചുകൊണ്ടുവരരുത്. വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ മടിച്ചുനില്‍ക്കരുത്. നാളെയുടെ ഇന്ത്യ എല്ലാ അഭിലാഷങ്ങളെയും സ്വ്പനങ്ങളെയും പൂര്‍ത്തീകരിക്കാന്‍ അവസരങ്ങളൊരുക്കുന്നതായിരിക്കുമെന്ന പ്രതീക്ഷ എപ്പോഴും പുലര്‍ത്തണം'' -അംബാനി ചടങ്ങില്‍ പറഞ്ഞു.

2014 വരെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാനുള്ള ഒരു ശ്രമവും നടന്നിട്ടില്ലെന്ന് അമിത്  ഷാ പറഞ്ഞു. കഴിഞ്ഞ അഞ്വു വര്‍ഷം കൊണ്ട് ലോകത്തെ ഏറ്റവും വളര്‍ച്ചയുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് ഷാ അവകാശപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT