India

അമിത് ഷായുടെ വീട്ടിലേക്ക് ഷഹീന്‍ ബാഗ് സമരക്കാരുടെ മാര്‍ച്ച്; അനുമതി നിഷേധിച്ച് പൊലീസ്

പൗരത്വ നിയമഭേദഗതിക്ക് എതിരെ  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്ക് ഷഹീന്‍ബാഗ് സമരക്കാരുടെ മാര്‍ച്ച്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് എതിരെ  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്ക് ഷഹീന്‍ബാഗ് സമരക്കാരുടെ മാര്‍ച്ച്. പ്രതിഷേധപ്രകടനം പൊലീസ് തടഞ്ഞു. മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിട്ടില്ല. 

5,000പേര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സമരക്കാര്‍ അറിയിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രിയുമായി പ്രതിഷേധക്കാര്‍ ചര്‍ച്ച നടത്തുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

പൗരത്വ നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാജ്യത്തുള്ള എല്ലാവരെയും അമിത് ഷാ ക്ഷണിച്ചിരുന്നു. അതുകൊണ്ട് ഞങ്ങള്‍ അമിത് ഷായെ കാണാന്‍ പോകുകയാണ്' എന്ന് ഷഹീന്‍ബാഗ് സമക്കാരുടെ ട്വിറ്റര്‍ അക്കൗണ്ട് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

SCROLL FOR NEXT