India

അമിത് ഷായ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷനും കോവിഡ്

ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിന് കോവിഡ് സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥീരീകരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിന് കോവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നീരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

ഡോക്ടറുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് വീട്ടിലാണ് ചികിത്സയില്‍ തുടരുന്നത്. എല്ലാവരും വളരെ ശ്രദ്ധപുലര്‍ത്തണമെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോവിഡ് സ്ഥീരീകരിച്ച കാര്യം അമിത് ഷാ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
തന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ' രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ടെസറ്റ് നടത്തി. റിസള്‍ട്ട് പോസിറ്റീവ് ആണ്. എന്റെ ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം, ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോണം' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ജൂലായ് 18 ന് കോവിഡ് സ്ഥിരീകരിച്ച ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി കമല്‍ റാണി വരുണ്‍ ഇന്ന് മരിച്ചു. ലഖ്‌നൗവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ടെക്‌നിക്കല്‍ വിദ്യാഭ്യാസ മന്ത്രിയാണ് കമല്‍റാണി. രാജ്യത്ത് കോവിഡ് ബാധിച്ച് മന്ത്രി മരിക്കുന്നത് ആദ്യമായാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്