ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് കൊച്ചിയില്‍ ലഭിച്ച ഉഗ്രന്‍ സ്വീകരണത്തിന് പുറമെ സോഷ്യല്‍മീഡയകളില്‍ ട്രോളന്‍മാരുടെ വക വരവേല്‍പ്പും. മലയാളി സൂപ്പര്‍ സ്റ്റാര്‍ ജയന്റെ പ്രശസ്ത ഡയലോഗ് അലവലാതി ഷാജി എന്ന ഹാഷ്ടാഗിലാണ് ട്രോളന്‍മാര്‍ ബിജെപി നേതാവിനെ വരവേറ്റത്. ട്വിറ്ററിന്റെ ട്രന്‍ഡിംഗില്‍ മുമ്പിലാണ് അലവലാതി ഷാജി എന്ന ഹാഷ്ടാഗ്.
ജയന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചും ബീഫ് ഉപയോഗിച്ചുമാണ് ട്രാളന്മാര്‍ അമിത്ഷായ്ക്ക് വരവേല്‍പ്പ് നല്‍കുന്നത്. എന്നാല്‍ കശാപ്പു നിരോധനം പറ്റിച്ചപണിയാണിതെന്ന് ഹാഷ്ടാഗിന്റെ കൂടെ പറയുന്നവരും ഉണ്ട്. കെ സുരേന്ദ്രനെ കൂടെകൊണ്ടുപൊയ്‌ക്കോ എന്ന് പറയുന്നവരുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates