India

അമ്പലത്തിലേക്ക് പോയ എട്ട് കുട്ടികളുടെ നേര്‍ക്ക് കാര്‍ പാഞ്ഞു കയറി; ഒരാള്‍ മരിച്ചു 

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള തയ്യാറെടുപ്പുകള്‍ക്കായി ക്ഷേത്രത്തിലേക്ക് പോകുന്നതിനിടയിലാണ് കുട്ടികളുടെ നേര്‍ക്ക് കാര്‍ പാഞ്ഞു കയറിയത്

Author : സമകാലിക മലയാളം ഡെസ്ക്

നാസിക്: അതിവേഗത്തില്‍ പാഞ്ഞെത്തിയ കാര്‍ ഇടിച്ച് പതിനൊന്നുവയസുകാരന്‍ മരിക്കുകയും ഒപ്പമുണ്ടായിരുന്ന ഏഴ് സുഹൃത്തുക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് നിയന്ത്രണം വിട്ട് കാര്‍ കുട്ടികളുടെ നേര്‍ക്ക് പാഞ്ഞെത്തിയത്. ഒന്‍പതിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള തയ്യാറെടുപ്പുകള്‍ക്കായി ക്ഷേത്രത്തിലേക്ക് പോകുന്നതിനിടയിലാണ് കുട്ടികളുടെ നേര്‍ക്ക് കാര്‍ പാഞ്ഞു കയറിയത്. അപകടം നടന്നയുടന്‍ കാറുമായി ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം