India

അമ്മയില്‍ നിന്ന് പത്തുരൂപ വാങ്ങി പുറത്തിറങ്ങി, 11കാരന്റെ മൃതദേഹം 15 അടി താഴ്ചയുളള കോര്‍പ്പറേഷന്റെ മാലിന്യ കുഴിയില്‍; ദുരൂഹത

കാണാതായ 11 വയസ്സുകാരനെ ചവറുക്കൂമ്പാരത്തിലെ കുഴിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കാണാതായ 11 വയസ്സുകാരനെ ചവറുക്കൂമ്പാരത്തിലെ കുഴിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഡിസംബര്‍ മൂന്നിനാണ് കുട്ടിയെ കാണാതായത്. അമ്മയില്‍ നിന്ന് 10 രൂപ വാങ്ങി വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതായി എന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. അബ്ദുള്‍ വഹാബ് എന്ന പതിനൊന്നുകാരന്റെ മൃതദേഹമാണ് ചവര്‍ക്കൂമ്പാരത്തിലെ കുഴിയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായെന്നുളള വീട്ടുകാരുടെ പരാതിയില്‍ പതിനൊന്നുകാരന്റെ കൂട്ടുകാരെ കേന്ദ്രീകരിച്ചാണ് അരിയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചത്.കുട്ടിയുടെ നാലു കൂട്ടുകാരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരും മറ്റു രണ്ടുപേര്‍ 18ഉം 19ഉം വയസ്സ് പ്രായമുളളവരുമാണ്.ഇവര്‍ക്ക് പ്രദേശത്തെ ചില പെറ്റിക്കേസുകളുമായി ബന്ധമുണ്ട്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ട്രിച്ചി കോര്‍പ്പറേഷന്റെ ചവറുക്കൂമ്പാരത്തില്‍ 15 അടി താഴ്ചയുളള കുഴിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അബ്ദുള്‍ വഹാബിന്റെ കൂട്ടുകാരെ ചോദ്യം ചെയ്തുവരുന്നു.  കുട്ടിയുടെ മരണ കാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !