പ്രതീകാത്മക ചിത്രം 
India

'അമ്മയുടെ അടുത്തേക്ക് പോകുന്നു'; അമ്മ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ 32 കാരി നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു

അമ്മ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് 32കാരി ജീവനൊടുക്കി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: അമ്മ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് വിഷാദാവസ്ഥയിലായ 32കാരി ജീവനൊടുക്കി. മധ്യപ്രദേശിലെ റെയസ്ന്‍ ജില്ലയിലാണ് സംഭവം.

ബുധനാഴ്ചയാണ് ഫഌറ്റിലെ നാലാം നിലയില്‍ നിന്നും യുവതി ചാടിയതെന്ന് എഎസ്പി അമൃത് മീന പറഞ്ഞു.50 അടി ഉയരത്തില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ അമ്മ കോവിഡ് ബാധിച്ച് മരിച്ചതെന്നും പൊലീസ് പറയുന്നു.

യുവതി നാലാം നിലയില്‍നിന്നും ചാടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അമ്മ മരിച്ചതിന് പിന്നാലെ മകള്‍ വിഷാദാവസ്ഥയിലായിരുന്നെന്ന് അച്ഛന്‍ പറയുന്നു. ഭാര്യയുടെ മരണശേഷം മകള്‍ ഭക്ഷണം പോലും കഴിച്ചില്ലെന്നും അമ്മയുടെ അടുത്തേക്ക് പോകുകയാണെന്നും പറഞ്ഞ് നാലാം നിലയില്‍ നിന്ന് ചാടുകയായിരുന്നെന്ന് പിതാവ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ